Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരി വിദ്യാർഥികളെ...

കശ്​മീരി വിദ്യാർഥികളെ ആക്രമിച്ച യുവസേന പ്രവർത്തകരെ പുറത്താക്കി

text_fields
bookmark_border
yuvasena-23
cancel

മുംബൈ: രണ്ട്​ കശ്​മീരി വിദ്യാർഥികളെ ആക്രമിച്ച യുവസേന പ്രവർത്തകരെ പുറത്താക്കി. മഹാരാഷ്​ട്രയിലെ യുവത്​മാളിൽ ക ശ്​മീരി വിദ്യാർഥികളെ ആക്രമിച്ച പ്രവർത്തകരെയാണ് സംഘടന ​പുറത്താക്കിയിരിക്കുന്നത്​. യുവസേന പ്രവർത്തകർ കശ്​മീര ി വിദ്യാർഥികളെ ആക്രമിക്കുന്നതി​​​െൻറ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ശിവസേനയുടെ യുവജന സംഘടനയായ യുവ സേനയുടെ പ്രവർത്തകരായ എട്ട്​ പേർ ചേർന്നാണ്​ കശ്​മീരി വിദ്യാർഥികളെ ആക്രമിച്ചതെന്ന്​ പൊലീസി​​​െൻറ കുറ്റപത്രത്തിൽ പറയുന്നു. ദയാബാദ്​ പ​േട്ടൽ ശാരീരിക്​ ശിക്ഷൻ മഹാവിദ്യാലയത്തിലെ വിദ്യാർഥികളാണ്​ ആക്രമണത്തിന്​ ഇരയായത്​. താമസ സ്ഥലത്തേക്ക്​ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിന്​ ശേഷം കശ്​മീരി വിദ്യാർഥികളോട്​ വന്ദേമാതരം ചൊല്ലാനും ഭാരത്​ മാതാ കീ ജയ്​ വിളിക്കാനും ആവശ്യപ്പെട്ടതായും പൊലീസ്​ വ്യക്​തമാക്കുന്നു. ഒന്നര വർഷമായി മഹാരാഷ്​ട്രയിലുണ്ടെന്നും പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം ഇവിടം വിട്ട്​ പോകാനാണ്​ പലരും ആവശ്യപ്പെടുന്നതെന്നും​ കശ്​മീരി വിദ്യാർഥികൾ പറഞ്ഞു.

യുവസേന നേതാവ്​ ആദിത്യ താക്കറെ ആക്രമണത്തെ അപലപിച്ച്​ രംഗത്തെത്തി. സംഭവത്തിന്​ നേതൃത്വം നൽകിയവരെ പുറത്താക്കിയതായി അദ്ദേഹം അറിയിച്ചു. ജമ്മുകശ്​മീരും ഇന്ത്യയുടെ ഭാഗമാണ്​. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന്​ ജനങ്ങൾക്കുണ്ടായ രോഷം മനസിലാക്കുന്നു. അതിന്​ നിരപരാധികളായവരെ ആക്രമിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsYuvasenaAdithya thakkare
News Summary - Sena Sacks Youth Activists Who Allegedly Assaulted 2 Kashmiri Students-India news
Next Story