കറാച്ചി പിടിക്കും മുമ്പ് പാക്കധീന കശ്മീർ തിരിച്ചു പിടിക്കൂ; ബി.ജെ.പിയോട് സേന
text_fieldsമുംബൈ: പാകിസ്താനിലെ കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നു പറയുന്നതിനു മുമ്പ്, പാക്കധീന കശ്മീർ തിരിച്ചുപിടിക്കാനാണ് നോക്കേണ്ടത് എന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനോട് ശിവസേന. ഒരിക്കൽ കറാച്ചി ഇന്ത്യയുടെ ഭാഗമാകുെമന്നാണ് തെൻറ പാർട്ടി വിശ്വസിക്കുന്നതെന്ന ഫഡ്നാവിസിെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത്.
കഴിഞ്ഞ ദിവസം ഒരു ശിവസേന പ്രവർത്തകൻ, മുംൈബയിലെ കറാച്ചി ബേക്കറി ഉടമയോട് കടയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട സംഭവവുമുണ്ടായിരുന്നു. ഇതിനെ അനുകൂലിക്കുന്നുവെന്നു പറഞ്ഞായിരുന്നു ഫഡ്നാവിസിെൻറ പ്രസ്താവന. എന്നാൽ, ബേക്കറിയുടെ പേരു മാറ്റണമെന്നത് പാർട്ടിയുടെ ഔദ്യോഗിക ആവശ്യമല്ലെന്നായിരുന്നു റാവുത്ത് പ്രതികരിച്ചത്.
ഇതിനിടെ, ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒന്നിച്ചുചേർത്ത് ഒറ്റ രാജ്യമാക്കി മാറ്റാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ തെൻറ പാർട്ടി സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്ക് അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

