Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ അധികാരത്തി​െൻറ റിമോട്ട്​ കൺട്രോൾ സേനയുടെ കൈയിൽ -സഞ്​ജയ്​ റൗട്ട്

text_fields
bookmark_border
sivasena-government
cancel

മുംബൈ: മഹാരാഷ്​ട്രയിൽ അധികാരത്തി​​െൻറ റിമോട്ട്​ കൺട്രോൾ ശിവസേനയുടെ കൈയിലാണെന്ന്​ ​നേതാവ്​ സഞ്​ജയ്​ റൗട് ട്​. ​സേനക്ക്​ ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റാണ്​ ലഭിച്ചത്​. പക്ഷേ അധികാരത്തി​​െൻറ റിമോട്ട്​ കൺട്രോൾ ഇപ്പോഴും പാർട്ടിയുടെ കൈവശമാണെന്നും റൗട്ട്​ പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്​നയിലെഴുതിയ ലേഖനത്തിലാണ്​ റൗട്ടി​​െൻറ പരാമർശം.

മഹാരാഷ്​ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന 56 സീറ്റുകളിലാണ്​ വിജയിച്ചത്​. ബി.ജെ.പി 105 സീറ്റുകളിലും വിജയിച്ചിരുന്നു. സഖ്യം കേവല ഭൂരിപക്ഷം നേടിയെങ്കിലും തർക്കങ്ങൾ മൂലം സർക്കാർ രുപീകരണം വൈകുകയാണ്​.

മുഖ്യമന്ത്രിസ്ഥാനം വേണമെന്നാണ്​ ശിവസേനയുടെ ആവശ്യം. രണ്ടര വർഷക്കാലത്തേക്ക്​ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കാമെന്ന ഫോർമുലയാണ്​ ശിവസേന മുന്നോട്ട്​ വെച്ചത്​. ഇത്​ രേഖാമൂലം എഴുതി നൽകണമെന്നും ശിവസേന ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrasivsenamalayalam newsindia news
News Summary - Sena Has Remote Control Of Power In Maharashtra-india news
Next Story