Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സ്വയംപ്രഖ്യാപിത ആള്‍ദൈവം പിടിയില്‍

text_fields
bookmark_border
പ്രത്യേക പൂജയില്‍ കുട്ടികള്‍ പങ്കെടുത്താല്‍ കുടുംബത്തില്‍ സമൃദ്ധിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം
no rape 9798
cancel

റായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവമുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. കുട്ടികള്‍ പ്രത്യേക പൂജയില്‍ പങ്കെടുത്താല്‍ കുടുംബത്തില്‍ സമൃദ്ധിയും പണവുമുണ്ടാകുമെന്ന് മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം കുലേശ്വര്‍ സിങ് രാജ്പുത് (കുമാര്‍/ പണ്ഡിത് ഠാക്കൂര്‍), സഹായികളായ ഗണേഷ് സാഹു, ധാനിയ ബാനര്‍ജി, കനയ്യ, ഹുല്‍സി റാത്തര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ധാനിയ ബാനര്‍ജി, ഹുല്‍സി എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളുടെ കുടുംബത്തെ കാണാനെത്തിയത്. ബിലാസ്പൂരില്‍ നടക്കുന്ന കുലേശ്വര്‍ സിങ്ങിന്റെ പ്രത്യേക പൂജ ചടങ്ങില്‍ കുട്ടികള്‍ പങ്കെടുത്താല്‍ കുടുംബത്തില്‍ സമൃദ്ധിയുണ്ടാകുമെന്നും തങ്ങള്‍ കൊണ്ടുപോകാമെന്നും ഇവര്‍ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ജനുവരി 11ന് ഇരുവരും കുടുംബത്തെ ബിലാസ്പൂരിലെ ഗണേഷ് സാഹുവിന്റെ വീട്ടിലെത്തിക്കുകയും ഇവിടെ വെച്ച് ആള്‍ദൈവം കുലേശ്വര്‍ കുട്ടികളെ ലൈംഗിമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബത്തിന് പണവും ഇയാള്‍ നല്‍കിയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടികള്‍ മാതാപിതാക്കളെ വിവരമറിയിച്ചതോടെ കുടുംബം ബിലാസ്പൂരിലെ റത്തന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Self-styled godman, 4 others held for abduction, rape of two girls in Chhattisgarh
Next Story