Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വയംപര്യാപ്​തതയാണ്​...

സ്വയംപര്യാപ്​തതയാണ്​ കോവിഡിൽ നിന്ന്​ പഠിച്ച വലിയ പാഠം -മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: സ്വയംപര്യാപ്​തതയാണ്​ കോവിഡ്​ രാജ്യത്തെ പഠിപ്പിച്ച വലിയ പാഠമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരെയും ആശ്രയിക്കാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ നാം പ്രാപ്​തരായെന്ന്​ മോദി വ്യക്​തമാക്കി. ഗ്രാമമുഖ്യൻമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ്​ പ്രധാനമന്ത്രിയുടെ പരാമർശം. നഗരങ്ങളേക്കാൾ മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ ഗ്രാമങ്ങൾക്ക്​ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


കോവിഡ്​ വലിയ വെല്ലുവിളിയാണ്​ ഉയർത്തിയത്​. നാം അതിൽ നിന്ന്​ പഠിക്കണം. കോവിഡിൽ നിന്ന്​ മോചനം നേടാൻ നാം മറ്റാരെയും ആശ്രയിച്ചിട്ടില്ല. നഗരങ്ങൾ കോവിഡ്​ പ്രതിരോധത്തിൽ ഗ്രാമങ്ങളെ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്​ച ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്​ തോമറിന്​ അയച്ച കത്തിൽ രാജ്യത്തെ പഞ്ചായത്ത്​ രാജ്​ അംഗങ്ങൾ കോവിഡിനെ പ്രതിരോധിക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം​ പറഞ്ഞിരുന്നു. കരുത്തരായ പോരാളികൾ എന്നാണ്​ പ്രധാനമന്ത്രി അവരെ വിളിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newscorona viruscovid 19
News Summary - Self-Reliance Biggest Lesson From COVID-19-India news
Next Story