Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓൺലൈൻ മീഡിയകളെ...

ഓൺലൈൻ മീഡിയകളെ നിയന്ത്രിക്കാൻ സ്വതന്ത്രമായ സംവിധാനം​ വേണം; സ്വയംനിയ​ന്ത്രണം പര്യാപ്തമാവില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel
camera_alt

സുപ്രീംകോടതി 

Listen to this Article

ന്യൂഡൽഹി: ഓൺലൈൻ മീഡിയകളെ നിയന്ത്രിക്കാൻ സ്വതന്ത്രമായ സംവിധാനം വേണമെന്ന് സുപ്രീംകോടതി. നിഷ്പക്ഷമായ സ്വതന്ത്ര സംവിധാനം ഓൺലൈൻ മീഡിയകളിലൂടെ വരുന്ന അശ്ലീല, നിയമവിരുദ്ധ ഉള്ളടക്കം നിയന്ത്രിക്കാൻ വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഓൺലൈൻ മീഡിയകളുടെ സ്വയംനിയന്ത്രണം മാത്രം ഫലപ്രദമാവില്ലെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗച്ചി തുടങ്ങിയവർ ഉൾപ്പെ​ട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. പോഡ്കാസ്റ്റർ രൺവീർ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി പരാമർശം. 'ഇൻഡ്യാസ് ഗോട്ട് ടാലൻറ്​' ഷോക്കിടെ നടത്തിയ പരാമർശങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കണമെന്നാണ് ആവശ്യ​പ്പെട്ടാണ് രൺവീർ സുപ്രീംകോടതിയെ സമീപിച്ചത്.

ഓൺലൈൻ മീഡിയകളെ നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാറിന്റെ പരിഗണനയിലാണെന്ന് അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവിധ ആളുകളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലുകളിലൂടെ വ്യക്തികൾ പബ്ലിഷ് ചെയ്യുന്ന കണ്ടന്റിലെ ഉള്ളടക്കത്തിലും ചിലപ്പോൾ വൈകൃതങ്ങളുണ്ടാവുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

യുട്യുബ് ചാനൽ ഉടമകൾക്ക് കണ്ടന്റിനുമേൽ യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ഥിതി ഉണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനെ നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ലേയെന്നും കോടതി ചോദിച്ചു. ലക്ഷക്കണക്കിനാളുകളാണ് ഓൺലൈൻ മീഡിയകൾ വഴി പുറത്തുവരുന്ന ഇത്തരം കണ്ടന്റുകളുടെ ഇരയാകുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtOnline mediaIndia News
News Summary - Self-Regulation For Online Media Ineffective; Need Independent & Autonomous Body For Effective Regulation
Next Story