മൂന്ന് സ്വാശ്രയ മെഡി. കോളജുകളുടെ അനുമതി രണ്ടംഗ ബെഞ്ചിന്
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളുടെ അംഗീകാരം സംബന്ധിച്ച ഹരജിയിൽ വസ്തുത പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്. ആഗസ്റ്റ് 31നു ശേഷം മെഡിക്കൽ കോളജുകൾക്ക് പ്രവേശനാനുമതി നൽകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുള്ള കോളജുകൾക്ക് ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഇൗ വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ 400ഒാളം മെഡിക്കൽ വിദ്യാർഥികളെ ബാധിക്കുന്ന കേസിൽ ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധി പറയും.
തൊടുപുഴ അൽഅസർ, അടൂർ മൗണ്ട് സിയോൺ, കൽപറ്റ ഡി.എം മെഡിക്കൽ കോളജുകൾ ഇൗ വർഷം നടത്തിയ പ്രവേശനത്തിന് അനുമതി േതടി സമർപ്പിച്ച ഹരജികളിലാണ് നാളെ വിധി പറയുക. ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലെ വിധി നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകൾക്ക് ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളുടെ അംഗീകാരക്കേസിൽ വിധി പറയുന്നത് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മാറ്റിവെച്ചത്. എന്നാൽ, ഉത്തരവിൽ പ്രത്യേകം വ്യക്തത വരുത്തേണ്ടതില്ലെന്നും രണ്ടംഗ ബെഞ്ചിന് വസ്തുതകൾ പരിേശാധിച്ച് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ പന്ത് വീണ്ടും പഴയ ബെഞ്ചിെൻറ കോർട്ടിലെത്തിയിരിക്കുകയാണ്.
പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റിെൻറ ഹരജിയില്‍ ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനത്തിന് ഒരു സ്ഥാപനത്തിനും അനുമതി നല്‍കരുതെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ വിധി. കേരളത്തില്‍നിന്നുള്ള മൂന്ന് മെഡിക്കല്‍ കോളജുകളുടെ ഹരജി ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു ഈ ഉത്തരവ് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചത്. ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചതോടെ, മൂന്ന് കോളജുകളിലെ പ്രവേശന വിഷയം ചീഫ് ജസ്റ്റിസ് മുമ്പാകെ ഉന്നയിക്കാന്‍ രണ്ടംഗ ബെഞ്ച് നിര്‍ദേശിക്കുകയും വ്യാഴാഴ്ച വിഷയം മൂന്നംഗ ബെഞ്ചിെൻറ മുമ്പാകെ ഉന്നയിക്കുകയുമായിരുന്നു. അതറിഞ്ഞ ശേഷം കേസില്‍ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
