സെമിനാർവേദി മാറ്റി; അഭിപ്രായസ്വാതന്ത്ര്യം അടിയറവ് വെക്കില്ലെന്ന് െയച്ചൂരി
text_fields
ന്യൂഡല്‍ഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയെ ക്ഷണിച്ചതിൽ സംഘ്പരിവാർ കോപിച്ചപ്പോൾ നാഗ്പുർ സർവകലാശാല സെമിനാറിന് വേദി നിഷേധിച്ചു. നാഗ്പുർ സർവകലാശാല വൈസ് ചാൻസലർ എസ്.എം. കനെയുടെ നടപടിയിൽ പ്രതിഷേധിച്ച് സർവകലാശാലക്ക് പുറത്തുനടന്ന സെമിനാറിൽ െയച്ചൂരി പ്രസംഗിച്ചു. നാഗ്പുർ സർവകലാശാലയുടെ അംബേദ്കർ ചെയർ ഒരുക്കിയ സെമിനാർ സർവകലാശാല കോൺവേക്കഷൻ ഹാളിൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ, അവസാന നിമിഷം വി.സി അനുമതി നിഷേധിച്ചു. ഇതേതുടർന്ന് നാഗ്പുരിൽ തന്നെയുള്ള അംബേദ്കർ കോളജിലാണ് സെമിനാർ നടന്നത്.
‘ജനാധിപത്യത്തിെൻറ ശോഷണം: വെല്ലുവിളികളും പ്രതിവിധികളും’ എന്ന സെമിനാറിൽ മുഖ്യാതിഥിയായിരുന്നു െയച്ചൂരി. എഴുത്തുകാരനും ചിന്തകനുമായ എസ്.എന്‍. ബുസിയെ പോലുള്ളവര്‍ സെമിനാറില്‍ ക്ഷണിതാക്കളാണ്. െയച്ചൂരിയെ വിളിച്ചതിൽ സംഘ്പരിവാർ കോപിച്ചതാണ് വി.സി പരിപാടി റദ്ദാക്കിയതിന് പിന്നിലെന്നാണ് റിപ്പോർട്ട്. ആർ.എസ്.എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലംകൂടിയാണ് നാഗ്പുര്‍. പരിപാടി റദ്ദാക്കിയത് സംബന്ധിച്ച് വി.സി വിശദീകരണമൊന്നും നൽകിയിട്ടില്ല. ചില തീവ്രവലതുസംഘടനകളില്നിന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് മുന്‍മന്ത്രി നിതിന്‍ റാവത്തിെൻറ നേതൃത്വത്തില്‍ വി.സിയെ കണ്ട പ്രതിനിധിസംഘത്തിന് അദ്ദേഹം വിശദീകരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറവ് വെക്കാൻ തയാറല്ലെന്നും അതിനാലാണ് സംഘ്പരിവാർ ഭീഷണി വകവെക്കാതെ നാഗ്പുരിലെത്തുന്നതെന്നും സീതാറാം െയച്ചൂരി പറഞ്ഞു.
സെമിനാറിന് വേദി നിഷേധിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് വി.സിയോട് ആവശ്യപ്പെെട്ടങ്കിലും ഫലമുണ്ടായില്ലെന്ന് സംഘാടകരായ സര്‍വകലാശാലയിലെ അംബേദ്കര്‍ ചെയറിെൻറ തലവന്‍ പ്രദീപ് അഗ്ലാവെ പറഞ്ഞു. സര്‍വകലാശാല അനുമതി നിഷേധിച്ച സാഹചര്യത്തിൽ മറ്റൊരു വേദി ഒരുക്കുകയായിരുന്നുവെന്നും അദ്ദേഹം തുടർന്നു. സംഭവം വിവാദമായതോടെ വൈസ് ചാൻസലർ എസ്.എം. കനെ പുതിയ വിശദീകരണവുമായി രംഗത്തെത്തി. െയച്ചൂരിയുടെ സെമിനാറിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും മുൻകൂട്ടി അറിയിക്കാതിരുന്നതിനാൽ സെമിനാർ ചട്ടം പാലിച്ച് നടത്തുന്നതിനായി പിന്നീട് നടത്താനായി മാറ്റിവെക്കാൻ നിർദേശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
