മൻ കീ ബാത്തിൻെറ അവസാന എപ്പിസോഡ്; മോദിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച് അഖിലേഷ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തെ പരിഹസിച്ച് എസ്.പി നേതാവ് അ ഖിലേഷ് യാദവ്. ടി.വിയിലും റേഡിയോയിലും സംപ്രേഷണം ചെയ്യുന്ന മൻ കീ ബാത്തിൻെറ അവസാന എപ്പിസോഡ് പോലെയായിരുന്നു മോദിയുടെ വാർത്താ സമ്മേളനമെന്ന് അഖിലേഷ് യാദവ് ട്വിറ്ററിൽ കുറച്ചു.
ലോക്താന്ത്രിക് ജനതാ ദൾ അധ്യക്ഷൻ ശരത് യാദവ് വിടവാങ്ങൽ പ്രസംഗമെന്നാണ് മോദിയുടെ വാർത്താസമ്മേളനത്തെ വിശേഷപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷവും മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാതിരുന്നത് ഖേദകരമായ കാര്യമാണ്. മോദിയുടെ ശരീരഭാഷ പരാജയം സമ്മതിക്കുന്നുണ്ടെന്നും ശരത് യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്കൊപ്പമെത്തിയാണ് മോദി മാധ്യമങ്ങളെ കണ്ടത്. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അമിത് ഷായായിരുന്നു മറുപടി പറഞ്ഞത്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും ചോദ്യങ്ങൾക്ക് അധ്യക്ഷൻ മറുപടി പറയുമെന്നുമായിരുന്നു ഇതിനോടുള്ള മോദിയുടെ പ്രതികരണം.
