രാജീവ് വധത്തെ ന്യായീകരിച്ച സീമാനെതിരെ കേസ്
text_fieldsചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് ന്യായീകരിച്ച് പ്രസംഗിച്ച നാം തമിഴർ കക്ഷി േനതാവ് സീമാനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിക്കിരവാണ്ടി നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ വിദ്വേഷപ്രസംഗം നടത്തിയതിനാണ് വിഴുപ്പുറം പൊലീസ് കേസെടുത്തത്.
‘‘തമിഴരുടെ ശത്രുവാണ് രാജീവ് ഗാന്ധി. അതെ, ഞങ്ങൾ രാജീവ് ഗാന്ധിയെ കൊന്നു. ശരിയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിേക്ക ശ്രീലങ്കയിലേക്ക് ഇന്ത്യൻ സമാധാന സുരക്ഷാസേനയെ അയച്ച് തമിഴരെ അവരുടെ മാതൃരാജ്യത്തുവെച്ച് കൊന്നൊടുക്കുകയായിരുന്നു. ഇൗ നിലയിലാണ് ’91ൽ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്’’ -അണികളുടെ കൈയടികൾക്കിെട സീമാൻ പറഞ്ഞു.
സീമാെൻറ അധിക്ഷേപകരമായ പ്രസംഗത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് വിഴുപ്പുറം ജില്ല കോൺഗ്രസ് സെക്രട്ടറി രമേഷാണ് പൊലീസിൽ പരാതി നൽകിയത്. കേസ് നിയമപരമായി നേരിടുമെന്ന് സീമാൻ അറിയിച്ചു. സീമാനെതിരെ ദേശദ്രോഹ കേസെടുക്കണമെന്നും നാം തമിഴർ കക്ഷിയെ നിരോധിക്കണമെന്നും തമിഴക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
