Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തർ സംസ്​ഥാന ബസ്​...

അന്തർ സംസ്​ഥാന ബസ്​ സർവിസ്​ കാത്ത്​ ആയിരങ്ങൾ

text_fields
bookmark_border
അന്തർ സംസ്​ഥാന ബസ്​ സർവിസ്​ കാത്ത്​ ആയിരങ്ങൾ
cancel

ചെ​ന്നൈ: കേ​ര​ള- ത​മി​ഴ്​​നാ​ട്​ അ​ന്ത​ർ സം​സ്​​ഥാ​ന ബ​സ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ പ്ര​തീ​ക്ഷി​ച്ച്​ ആ​യി​ര​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്. കോ​വി​ഡ്​ ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന്​ ര​ണ്ട്​ മാ​സ​മാ​യി വാ​ള​യാ​ർ, ക​ളി​യി​ക്കാ​വി​ള, ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങി​യ അ​തി​ർ​ത്തി ചെ​ക്​​പോ​സ്​​റ്റു​ക​ൾ അ​ട​ച്ച​തോ​ടെ നി​ര​വ​ധി പേ​രു​ടെ ഉ​പ​ജീ​വ​ന​ം​ വ​ഴി​മു​ട്ടി​. ​

കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ- പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നവ​ർ ദി​വ​സ​വും ബ​സു​ക​ളി​ലാ​ണ്​ ജോ​ലി​ക്ക്​ പോ​യി​രു​ന്ന​ത്. എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​സ്​​റ്റൈ​ൽ, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ വ്യാ​പാ​രാ​വ​ശ്യ​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ സ്​​പെ​യ​ർ​പാ​ർ​ട്​​സു​ക​ൾ, മോ​േ​ട്ടാ​ർ​പ​മ്പ്​ പോ​ലു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ​ക്കും പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ കോ​യ​മ്പ​ത്തൂ​രി​നെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. കോ​യ​മ്പ​ത്തൂ​ർ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളിക​ളും പ​ഠി​ക്കു​ന്നു​ണ്ട്. ​െഎ.​ടി ക​മ്പ​നി​ക​ളി​ലും നി​ര​വ​ധി പേ​ർ ജോ​ലി ചെ​യ്യു​ന്നു. കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​പ്പെ​ടാ​നാ​വാ​തെ ദു​രി​ത​ത്തി​ൽ​ ക​ഴി​യു​ന്ന​വ​രും ഏ​റെ​.  

ത​മി​ഴ്​​നാ​ട്ടി​ൽ വ്യാ​പാ​ര- വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു തു​ട​ങ്ങി​. ടെ​ക്​​സ്​​റ്റൈ​ൽ ന​ഗ​ര​മാ​യ തി​രു​പ്പൂ​രി​ലെ വ​സ്​​ത്ര നി​ർ​മാ​ണ യൂ​നി​റ്റു​ക​ളി​ൽ ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ളാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ഏ​റെ വ​രു​മാ​ന​മു​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന കോ​യ​മ്പ​ത്തൂ​ർ-​പാ​ല​ക്കാ​ട്​ ചെ​യി​ൻ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. 

ഇ​ത്ത​ര​ത്തി​ൽ മ​റ്റു അ​ന്ത​ർ സം​സ്​​ഥാ​ന റൂ​ട്ടു​ക​ളി​ലും ബ​സ്​ സ​ർ​വി​സു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഇൗ​റോ​ഡ്, സേ​ലം, നാ​മ​ക്ക​ൽ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ​ത​മി​ഴ്​​നാ​ട്ടി​ൽ ചെ​ന്നൈ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലു​മാ​ണ്​ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ. അ​ന്ത​ർ സം​സ്​​ഥാ​ന ബ​സ്​ സ​ർ​വി​സി​ന്​​ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി അ​തി​ർ​ത്തി​ക​ൾ തു​റ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsindia news
News Summary - seeks inter state bus
Next Story