അഴിമതി വിരുദ്ധനിയമം: ലൈംഗിക ആനുകൂല്യം ആവശ്യപ്പെടുന്നതും കൈക്കൂലി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ ജൂലൈയിൽ ഭേദഗതി ചെയ്ത അഴിമതി വിരുദ്ധനിയമപ്രകാരം സർക്കാർ ജീവനക്കാർ തങ്ങളുടെ ജോലിചെയ്യുന്നതിനു പകരമായി പൊതുജനങ്ങളിൽനിന്ന് ലൈംഗിക ആനുകൂല്യം തേടുന്നതും സ്വീകരിക്കുന്നതും കൈക്കൂലിയുടെ പരിധിയിൽപെടുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അഴിമതി വിരുദ്ധ ഭേദഗതി നിയമം (2018) പ്രകാരം നിയമപരമായ പ്രതിഫലമല്ലാതെ സർക്കാർ ജീവനക്കാർ സ്വീകരിക്കുന്ന ഏത് ആനുകൂല്യവും കൈക്കൂലിയാണ്.
ആതിഥേയത്വം സ്വീകരിക്കുന്നതും ക്ലബ് അംഗത്വം സ്വീകരിക്കുന്നതുമെല്ലാം ഇതിൽപ്പെടും. ഇത്തരം കേസുകളെല്ലാം സി.ബി.െഎ അന്വേഷണത്തിെൻറ പരിധിയിൽപെടുത്താമെന്നും ഭേദഗതി നിയമത്തിൽ പറയുന്നു. കൈക്കൂലി നൽക്കുന്നവർക്കും ഏഴു വർഷം വരെ തടവുശിക്ഷ നൽകാനുള്ള വകുപ്പും പുതിയ നിയമത്തിലുണ്ട്. കൈക്കൂലി നൽകുന്നവരെ ശിക്ഷിക്കാൻ പഴയ അഴിമതിവിരുദ്ധ നിയമത്തിൽ വകുപ്പില്ല. 1988ൽ നിലവിൽ വന്ന അഴിമതി വിരുദ്ധ നിയമമാണ് സർക്കാർ ഭേദഗതി ചെയ്തത്. പ്രസിഡൻറിെൻറ അംഗീകാരം ലഭിച്ച ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം സർക്കാർ ജൂലൈയിൽ പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
