Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ വിരുദ്ധ നാടകം:...

സി.എ.എ വിരുദ്ധ നാടകം: സ്​കൂൾ മാനേജ്​മെൻറിനെതിരെ രാജ്യദ്രോഹ കേസ്​

text_fields
bookmark_border
സി.എ.എ വിരുദ്ധ നാടകം: സ്​കൂൾ മാനേജ്​മെൻറിനെതിരെ രാജ്യദ്രോഹ കേസ്​
cancel
camera_alt????? ???????????? ???? ???? ????????? ????????????????????? ???????????? ???????? ??????? ?????????? (?????????: ?????? ????)

ബംഗളൂരു: റിപ്പബ്ലിക്​ ദിനാഘോഷത്തി​​​​െൻറ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ അവതരിപ്പിച്ച ന ാടകത്തി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്ന പരാമർശങ്ങളുണ്ടെന്ന പരാതിയെ തുടർന്ന്​ സ്​കൂൾ കുട്ടിക ളെ ചോദ്യം ചെയ്​ത്​ കർണാടക പൊലീസ്​. നാടകത്തി​​​​െൻറ വിഡിയോ സാമൂഹിക മാധ്യമത്തിൽ അപ്​ലോഡ്​ ചെയ്​ത സ്​കൂൾ മാ നേജ്​മ​​​െൻറിനെതിരെ രാജ്യദ്രോഹത്തിന്​ കേസെടുത്തു​.

പൊതുപ്രവർത്തകനായ നിലേഷ്​ രക്​ശ്യാൽ നൽകിയ പരാതിപ്ര കാരം കർണാടക ബിദറിലെ ഷഹീൻ എജുക്കേഷൻ ഇൻസ്​റ്റിറ്റ്യുട്ടിനെതിരെയാണ്​ കേസെടുത്തത്​. 124 എ (രാജ്യദ്രോഹം), 504 (സമാധാനാ ന്തരീക്ഷം തകർക്കൽ), 505^രണ്ട്​ (ശത്രുത പരത്തുന്ന പ്രസ്​താവന നൽകൽ), 153 എ(വർഗീയ വി​ദ്വേഷം പ്രചരിപ്പിക്കൽ) തുടങ്ങിയ വകു പ്പുകൾ ചേർത്താണ്​ കേസ്​.

ഞായറാഴ്​ച അരങ്ങേറിയ നാടകത്തിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾ പ്രധാനമന്ത്രിയെ കളിയാക്കി നാടകമവതരിപ്പിച്ചെന്നും സി.എ.എയും എൻ.ആർ.സിയും നടപ്പായാൽ ഒരു സമുദായം രാജ്യത്തുനിന്ന്​ പുറത്തുപോകേണ്ടി വരുമെന്ന്​ സന്ദേശം നൽകിയെന്ന പരാതിയിൽ ആരോപിച്ചു. ബിദർ സ്വദേശിയായ മുഹമ്മദ്​ യൂസുഫ്​ റഹിം എന്നയാളുടെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോ സർക്കാറി​​​​െൻറ നയങ്ങളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും തെറ്റായ സന്ദേശമാണ്​ നൽകുന്നതെന്നും പരാതിയിൽ പറയുന്നു. നാടകത്തി​​​​െൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ​ൈവറലായിരിക്കുകയാണ്​. സംഭവത്തിൽ പ്രതിഷേധിച്ച്​ എ.ബി.വി.പിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്​ഥാപനത്തിലേക്ക്​ മാർച്ച്​ നടത്തി.

മൂന്നു വിദ്യാർഥികളുടെ സംഭാഷണമടങ്ങുന്നതാണ്​ വിഡിയോ ദൃശ്യം. മുസ്​ലിംകളോട്​ രാജ്യം വിട്ടുപോവാനാണ്​ സർക്കാർ പറയുന്നതെന്നാണ്​​ ഒരു വിദ്യാർഥി പറയുന്നത്​. പിതാവി​​​​െൻറയും മുത്തച്​ഛ​​​​െൻറയും രേഖകൾ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം രാജ്യം വിട്ടുപോകണമെന്നുമാണ്​​ മോദി ആവശ്യപ്പെടുന്നതെന്ന്​ മറ്റൊരു കുട്ടി പറയുന്നു. ആരെങ്കിലും രേഖകൾ ചോദിച്ചുവന്നാൽ അവരെ ചെരിപ്പു​െകാണ്ട്​ അടിച്ചോടിക്കൂ എന്നാണ്​ മൂന്നാമത്തെ കുട്ടിയുടെ പ്രതികരണം.

എന്നാൽ, നാടകം മാനേജ്​മ​​​െൻറി​​​​െൻറ തീരുമാനമല്ലെന്നും ആറ്​, ഏഴ്​ ക്ലാസുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിൽ മോശം പരാമർശങ്ങളുണ്ടായോയെന്ന്​ ഞങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ്​ പരാതിയെ ഗൗരവമായി കാണുന്നുണ്ടെന്നും സ്​കൂളിലെ അഡ്​മിനിസ്​ട്രേറ്റിവ്​ വിഭാഗത്തിലെ മുഹമ്മദ്​ അസീം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഡിസംബറിൽ ആർ.എസ്​.എസ്​ നേതാവ്​ കല്ലട്​ക്ക പ്രഭാകറി​​​​െൻറ നിയന്ത്രണത്തിലുള്ള ഉഡുപ്പിയിലെ ശ്രീരാമ വിദ്യാ കേന്ദ്ര സ്​കൂളിൽ വിദ്യാർഥികൾ ബാബരി മസ്​ജിദ്​ തകർക്കൽ പുനരാവിഷ്​കരിച്ചിരുന്നു. പള്ളിയുടെ ചിത്രം തകർത്ത്​ പകരം ജയ്​ ശ്രീറാം വിളികളോടെ വിദ്യാർഥികൾ രാമക്ഷേത്രത്തി​​​​െൻറ ചിത്രം സ്​ഥാപിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, പുതുച്ചേരി ഗവർണർ കിരൺ ബേദി, കർണാടക മന്ത്രിമാരായ എച്ച്​. നാഗേഷ്​ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കുട്ടികളുടെ ഇൗ പരിപാടി. സംഭവത്തിൽ പോപുലർ ഫ്രണ്ട്​ നേതാവായ അബൂബക്കർ സിദ്ദീഖി​​​​െൻറ പരാതിയിൽ സ്​കൂൾ മാനേജ്​മ​​​െൻറിലെ നാലുപേർക്കെതിരെ പൊലീസ്​ കേസെടുത്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച്​ കവിതയെഴുതിയ കർണാടക കൊപ്പാലിലെ കവി സിറാജ്​ ബിസറഹള്ളിക്കെതിരെ ബി.ജെ.പിയുടെ പരാതിയുടെ അടിസ്​ഥാനത്തിൽ ഗംഗാവതി റൂറൽ പൊലീസ്​ കേ​െസടുത്തിരുന്നു. കൊപ്പാൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ആനെഗുണ്ടി ഉത്സവത്തിലായിരുന്നു ബിസറഹള്ളിയുടെ കവിത അവതരണം. പാർല​െമൻറ്​ പാസാക്കിയ നിയമത്തെ സർക്കാർ പരിപാടിയിൽ വിമർശിച്ചുവെന്നായിരുന്നു പരാതി. ത​​​​െൻറ എഴുത്തുജീവിതത്തിൽ ആദ്യമായാണ്​ ഇത്തരമൊരു അനുഭവമെന്ന്​ സിറാജ്​ ബിസറഹള്ളി പ്രതികരിച്ചു. കേസിൽ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കിൽ കവിയെ അറസ്​റ്റ്​ ചെയ്യുമെന്നും ഡി.എസ്​.പി ബി.പി. ചന്ദ്രശേഖർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaCitizenship Amendment ActBidar school
News Summary - Seditious school play: Case filed against Karnataka school management for anti-CAA play, students questioned -India news
Next Story