ദേശദ്രോഹം: കശ്മീരിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
text_fieldsജമ്മു: സ്കൂൾ അധ്യാപകനും എൻജിനീയറുമടക്കം മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ ജമ്മു-കശ്മീരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്കൂൾ അധ്യാപകനായ ആരിഫ് ഷെയ്ഖ് റിയാസി, പി.ഡബ്ല്യു.ഡി ജൂനിയർ എൻജിനീയർ മൻസൂർ അഹമ്മദ്, സാമൂഹിക ക്ഷേമ വകുപ്പിലെ ജീവനക്കാരനായ സയ്യിദ് സലീം ആന്ദ്രാബി എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഭീകരബന്ധവും മയക്കുമരുന്ന് കള്ളക്കടത്തും നടത്തുന്നതായി പൊലീസും ഇന്റലിജൻസും അറിയിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ജമ്മു-കശ്മീർ ഭരണകൂടം അറിയിച്ചു. വിവിധ സ്ഫോടനങ്ങളിൽ ബന്ധമുണ്ടെന്നാരോപിച്ച് ആരിഫ് ഷെയ്ഖ് റിയാസിയെ ഈ മാസം അറസ്റ്റ് ചെയ്തിരുന്നു. ആന്ദ്രാബി മയക്കുമരുന്ന് കടത്തിലും പ്രതിയായി.