Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആയിഷ സുൽത്താനക്കെതിരെ...

ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്​

text_fields
bookmark_border
ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്​
cancel

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ചാ​ന​ൽ ച​ർ​ച്ച​യി​ലെ പ​രാ​മ​ർ​ശ​ത്തി​ന് ദ്വീ​പ് സ്വ​ദേ​ശി​നി​യും സി​നി​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ആ​യി​ഷ സു​ൽ​ത്താ​ന​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.

ബി.​ജെ.​പി ല​ക്ഷ​ദ്വീ​പ് പ്ര​സി​ഡ​ൻ​റ് സി. ​അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ ഹാ​ജി​യു​ടെ പ​രാ​തി​യി​ൽ ക​വ​ര​ത്തി പൊ​ലീ​സാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. രാ​ജ്യ​ദ്രോ​ഹം, ദേ​ശീ​യ​ത​ക്ക് ഭം​ഗം​വ​രു​ത്തു​ന്ന പ​രാ​മ​ർ​ശം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ദി​വ​സം മീ​ഡി​യ​വ​ൺ ചാ​ന​ലി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കി​ടെ ആ​യി​ഷ സു​ൽ​ത്താ​ന, ല​ക്ഷ​ദ്വീ​പി​ൽ ജൈ​വാ​യു​ധം പ്ര​യോ​ഗി​ച്ചി​രി​ക്കു​െ​ന്ന​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും ഇ​ത് കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ പ​റ​ഞ്ഞ​താ​ണെ​ന്നു​മാ​ണ് പ​രാ​തി.

വി​ഷ​യ​ത്തി​ൽ യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.​ജി. വി​ഷ്ണു തി​രു​വ​ന​ന്ത​പു​രം ക​ൻ​റോ​ൺ​മെൻറ് പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, രാ​ജ്യ​ത്തെ​യോ സ​ർ​ക്കാ​റി​നെ​യോ അ​ല്ല അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ലി​നെ ഉ​ദ്ദേ​ശി​ച്ചാ​ണ്​ താ​ൻ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്ന്​ ആ​യി​ഷ സു​ൽ​ത്താ​ന വ്യ​ക്ത​മാ​ക്കി.

ഒ​രു​വ​ർ​ഷ​ത്തോ​ളം ഒ​റ്റ കോ​വി​ഡു​പോ​ലും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രു​ന്ന ല​ക്ഷ​ദ്വീ​പി​ൽ പ്ര​ഫു​ൽ പ​ട്ടേ​ലി​ൽ​നി​ന്നും കൂ​ടെ വ​ന്ന​വ​രി​ൽ​നി​ന്നു​മാ​ണ് വൈ​റ​സ് വ്യാ​പി​ച്ച​തെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ഫു​ൽ പ​ട്ടേ​ലി​നെ ജൈ​വാ​യു​ധ​മെ​ന്ന് താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​വ​ർ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aisha Sulthana
News Summary - sedition case charged against aisha sulthana
Next Story