കഠ്വ: അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
text_fieldsജമ്മു: കഠ്വയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് പത്താൻകോട്ട് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ജില്ല സെഷൻസ് ജഡ്ജി തേജ്വീന്ദർ സിങ് മുമ്പാകെയാണ് ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് ആർ.കെ. ജല്ല, പബ്ലിക് പ്രോസിക്യൂട്ടർ ജെ.കെ. ചോപ്ര എന്നിവർ ചേർന്ന് കുറ്റപത്രം സമർപ്പിച്ചത്.
സംഭവത്തിെൻറ മുഖ്യസൂത്രധാരൻ വിശാൽ ആ സമയത്തുണ്ടായിരുന്ന സ്ഥലം, പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയതിെൻറ മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ തുടങ്ങിയവ കുറ്റപത്രത്തിലുണ്ട്. നേരേത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ച് കുറ്റപത്രം സമർപ്പിക്കാൻ എട്ട് ആഴ്ച സമയം അനുവദിച്ചിരുന്നു. കേസിൽ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ കഠ്വ പീഡനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
