Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യമെങ്ങും കനത്ത...

രാജ്യമെങ്ങും കനത്ത സുരക്ഷ; നിരോധനാജ്ഞ, മുൻകരുതൽ അറസ്​റ്റ്

text_fields
bookmark_border
രാജ്യമെങ്ങും കനത്ത സുരക്ഷ; നിരോധനാജ്ഞ, മുൻകരുതൽ അറസ്​റ്റ്
cancel
camera_alt?????? ??????????????? ??????? ?????????? ???????????????? ???????, ??????????? ???????

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​മെ​ങ്ങും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ കേ​ന്ദ്രം സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​മ ൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​വ​ല​യ​ത്തി​ലാ​യി. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ലെ ​ന്നോ​ണം നി​ര​വ​ധി പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. യു.​പി, ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ, ക​ർ​ണാ​ട​ക സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.


അ​യോ​ധ്യ ഉ​ൾ​ ക്കൊ​ള്ളു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പൊ​ലീ​സ്​ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തി. അ​ലീ​ഗ​ഢ്​ ഉ​ൾ​പ്പെ​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ശ്​​മീ​ർ മാ​തൃ​ക​യി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ വി​ച്ഛേ​ദി​ച്ചു. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച മു​ത​ൽ 24 മ​ണി​ക്കൂ​റാ​ണ്​ ഇ​ൻ​റ​ർ​നെ​റ്റ്​ വി​ല​ക്കി​യ​ത്. സ്​​ഥി​തി വി​ല​യി​രു​ത്തി​യ​ശേ​ഷം വി​ല​ക്ക്​ തു​ട​ര​ണോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ അ​ലീ​ഗ​ഢ്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ ച​ന്ദ്ര​ഭൂ​ഷ​ൺ സി​ങ്​ പ​റ​ഞ്ഞു. സം​സ്​​ഥാ​ന​ത്ത്​ തി​ങ്ക​ളാ​ഴ്​​ച​വ​രെ സ്​​കൂ​ളു​ക​ൾ അ​ട​ച്ചു.

അ​യോ​ധ്യ​യു​ടെ സ​മീ​പ ജി​ല്ല​ക​ളി​ൽ മു​ൻ​ക​രു​ത​ലാ​യി അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ നി​ര​വ​ധി കോ​ള​ജു​ക​ളും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ അ​വ​ധി ന​ൽ​കി. ജു​മാ​മ​സ്​​ജി​ദ്​ പ​രി​സ​ര​ത്തും പ​ഴ​യ ഡ​ൽ​ഹി​യി​ലും ശ​ക്ത​മാ​യ സു​ര​ക്ഷ​യൊ​രു​ക്കി. സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്തും പൊ​ലീ​സ്​ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തി.

ജ​മ്മു-​ക​ശ്​​മീ​രി​ൽ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ബ​രി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ക​ടു​പ്പി​ച്ചു. ഡി.​ജി.​പി ദി​ൽ​ബാ​ഗ്​ സി​ങ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗം വി​ളി​ച്ച്​ സു​ര​ക്ഷ വി​ല​യി​രു​ത്തി. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്​​ച​യി​ലെ പ​രീ​ക്ഷ​ക​ൾ മ​റ്റു ദി​വ​സ​ത്തേ​ക്കു​ മാ​റ്റി.

ഗു​ജ​റാ​ത്തി​ൽ പൊ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ എ​സ്.​ആ​ർ.​പി.​എ​ഫി​​​െൻറ 26 ക​മ്പ​നി​ക​ൾ ഇ​റ​ക്കി. ക​ർ​ണാ​ട​ക​യി​ൽ ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 144ാം വ​കു​പ്പ്​ പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ബം​ഗ​ളൂ​രു, മൈ​സൂ​രു, ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബാ​റു​ക​ളും മ​ദ്യ​ഷോ​പ്പു​ക​ളും അ​ട​ച്ചി​ട്ടു. പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും നി​രോ​ധി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ത​മി​ഴ്​​നാ​ട്ടി​ൽ ചെ​ന്നൈ​യി​ൽ 15,000 അ​ധി​ക പൊ​ലീ​സു​കാ​രെ​യാ​ണ്​ സു​ര​ക്ഷ​ക്കാ​യി വി​ന്യ​സി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ൽ ഹൈ​ദ​രാ​ബാ​ദ്​ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ങ്ങ​ളി​ലും പ​ള്ളി​ക​ൾ, സ്​​മാ​ര​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കു​ സ​മീ​പ​വും പൊ​ലീ​സ്​ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തി. മും​ബൈ ന​ഗ​ര​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി. അ​ഞ്ചി​ൽ കൂ​ടു​ത​ൽ പേ​ർ സം​ഘം​ചേ​രു​ന്ന​ത്​ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBabari verdict
News Summary - Security Tightened Across India-india news
Next Story