സുരക്ഷ വീഴ്ച: കാറിൽ പ്രിയങ്കയുടെ വീട്ടിലെത്തി ചിത്രമെടുത്തു
text_fields
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയിൽ സുരക്ഷ വീഴ്ച. അഞ്ചംഗ സംഘം പ്രിയങ്കയുെട വീട്ടിലെത്തുകയും ചിത്രമെടുക്കുകയും ചെയ്തു. ‘ഇസഡ് പ്ലസ്’ കാറ്റഗറി സുരക്ഷയുള്ള പ്രിയങ്കയുടെ വസതിയിലേക്ക് കാർ പ്രവേശിക്കാൻ അനുവദിച്ചതുമായി ബന്ധപ്പെട്ട് സി.ആർ.പി.എഫും ഡൽഹി പൊലീസും പരസ്പരം കുറ്റപ്പെടുത്തുന്നുമുണ്ട്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള എസ്.പി.ജി സുരക്ഷ പിൻവലിച്ച് ഒരു മാസം ആകും മുമ്പാണ് വൻ സുരക്ഷ വീഴ്ചയുണ്ടായത്. നവംബർ 26നാണ് കാറിൽ വീട്ടിലെത്തിയ സംഘം ചിത്രങ്ങളെടുത്തതെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫിസ് വ്യക്തമാക്കി.
സി.ആർ.പി.എഫിൽ പരാതി നൽകിയിട്ടുണ്ട്. നവംബർ നാലിനാണ് ഗാന്ധി കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ പിൻവലിച്ച് ‘ഇസഡ് പ്ലസ്’ കാറ്റഗറിയിലേക്ക് മാറ്റിയത്. നിലവിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷയുള്ളത്.
