യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു; അപകടമൊഴിവായത് തലനാരിഴക്ക്, ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsയോഗി ആദിത്യനാഥ്
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാഞ്ഞടുത്ത് പശു. കാറിൽ നിന്നും യോഗി ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ചയുണ്ടാവുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ഗൊരഖ്നാഥ് ഓവർബ്രിഡ്ജിന്റെ ഉദ്ഘാടനത്തിന് വേണ്ടി എത്തിയപ്പോഴായിരുന്നു സംഭവം. ഞായറാഴ്ച ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് മുൻസിപ്പൽ കമീഷണറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
യോഗിയുടെ കാറിൽ നിന്നും എം.പി രവികൃഷ്ണനാണ് ആദ്യം പുറത്തിറങ്ങിയത്. തുടർന്ന് യോഗി ആദിത്യനാഥ് പുറത്തിറങ്ങാനൊരുങ്ങുന്നതിനിടെ ഇവരുടെ കാറിനെ ലക്ഷ്യമിട്ട് പശു പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഇടപ്പെട്ട് പശുവിന്റെ ദിശമാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു. തുടർന്ന് മുൻസിപ്പൽ കമീഷണർ ഗൗരവ് സിങ് സോഗ്രാവാൽ അഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഈ അന്വേഷണത്തിനൊടുവിലാണ് മുൻസിപ്പൽ കോർപറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്പെൻഡ് ചെയ്തത്. പ്രദേശത്തെ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അരവിന്ദ് കുമാറായിരുന്നു. ഇതിൽ ഇയാൾക്ക് വീഴ്ചപ്പറ്റിയെന്ന് ആരോപിച്ചായിരുന്നു നടപടിയെടുത്തത്. യു.പിയിൽ കന്നുകാലികൾ അലഞ്ഞുതിരിയുന്ന വിഷയം പ്രതിപക്ഷത്തുളള അഖിലേഷ് യാദവ് ഉൾപ്പടെയുള്ളവർ ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ തന്നെ തെരുവ് പശുവിന്റെ ആക്രമണം ഉണ്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

