സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മോശം പെരുമാറ്റം; എസ്.ഐയെ മാറ്റണമെന്ന് അഭിജീത് ദിപ്കെ
text_fieldsന‍്യൂഡൽഹി: സ്വന്തം വസതിയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സബ് ഇൻസ്പെക്ടർ സന്ദർശകരോട് അപമര്യാദയായി പെരുമാറിയെന്നും, തന്നെ കാണാനെത്തുന്നവരെ തടയാൻ ശ്രമിച്ചെന്നും ആരോപിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദിപ്കെ. ഛത്രപതി സംഭാജിനഗറിലെ വാളുജ് എം.ഐ.ഡി.സി മേഖലയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് സംഭവം. വധഭീഷണിയെത്തുടർന്നും വസതിയിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് സി.ജെ.പി നേതാവ് ദിപ്കെയ്ക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുരേഷ് എന്ന എസ്.ഐ സന്ദർശകരോട് മോശമായി പെരുമാറിയെന്നും ആളുകൾ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഞാൻ ആളുകളെ അകത്തേക്ക് വിളിക്കുമ്പോൾ അവർ അകത്തേക്ക് വരുന്നത് തടയാൻ നിങ്ങളാരാണ്, ഡൽഹി പൊലീസിനെ പോലെ എന്തിനാണ് പെരുമാറുന്നത്, ഇന്നുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, ആരെ കാണണം ആരെ കാണരുത് എന്ന് നിങ്ങൾ തീരുമാനിക്കേണ്ട എന്ന് ദിപ്കെ സിവില് വേഷത്തിലുണ്ടായിരുന്ന എസ്.ഐയോട് ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തുടർന്ന് നിങ്ങൾ പുറത്തുപോകൂ, എനിക്ക് നിങ്ങളെ എന്റെ വീട്ടിൽ ആവശ്യമില്ല എന്ന് അദ്ദേഹം ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും, ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഈ ഉദ്യോഗസ്ഥനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനുപുറമെ, വീടിന് പരിസരത്ത് സിവിൽ വേഷത്തിൽ സി.ഐ.ഡി ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്നതായും 'ഹിറ്റ് സ്പ്രേ' എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ കൈമാറുന്നതായും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ വാളുജ് എം.ഐ.ഡി.സി മേഖലയുടെ ചുമതലയുള്ള ഡി.സി.പി പങ്കജ് അത്കറുമായി ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

