നാഗപട്ടണം കളക്ടറുടെ ഓഫീസിൽ സുരക്ഷ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയിൽ
text_fieldsനാഗപട്ടണം: നാഗപട്ടണം ജില്ല കളക്ടറുടെ ഓഫീസിനുള്ളിൽ സുരക്ഷ ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 29കാരിയായ മണക്കുടി സ്വദേശിനി അഭിനയയെ ആണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി സായുധ ഗാർഡായി ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അഭിനയയുടെ കൂടെ മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഓഫീസ് പരിസരത്ത് നിന്ന് വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്. കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത കോൺസ്റ്റബിൾ വെടിയൊച്ച കേട്ട സ്ഥലത്തെത്തിയപ്പോൾ കഴുത്തിൻ്റെ ഇടതുവശത്ത് വെടിയേറ്റ് രക്തം വാർന്ന് നിലത്ത് കിടക്കുന്ന അഭിനയയെ ആണ് കണ്ടത്. പൊലീസ് സൂപ്രണ്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഭിനയയുടെ മൃതദേഹം പോസ്റ്റ് മോർട്ട പരിശോധനക്കായി നാഗപട്ടണത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടന്ന പ്രദേശം പൊലീസ് സീൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

