ആരോഗ്യസേതു ആപ്പിൽ സുരക്ഷ പ്രശ്നം കണ്ടെത്തി; രാഹുലിന്റെ സംശയം ശരിവെച്ച് സൈബർ വിദഗ്ധർ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച ‘ആരോഗ്യസേതു’ ആപ്ലിക്കേഷൻ സുരക്ഷിതമല്ലെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ- സ്വകാര്യ ജീവനക്കാർ നിർബന്ധമായും ഈ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന കേന്ദ്ര നിർദേശം വന്നപ്പോൾ തന്നെ സ്വകാര്യത- സുരക്ഷ പ്രശ്നങ്ങൾ ഉയർന്നിരുന്നു. ആപ്പിെൻറ സുരക്ഷ പ്രശ്നങ്ങൾ ഉയർത്തിയവരുടെ അവകാശ വാദം തെറ്റാണെന്നും ഏറ്റവും സുരക്ഷിതമാണെന്നായിരുന്നു കേന്ദ്ര സർക്കാറിെൻറ മറുപടി. ഈ ഉറപ്പാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ വ്യക്തികളുടെ അടക്കം വിവരങ്ങൾ ഫ്രഞ്ച് ഹാക്കർ ചോർത്തിയതോടെ തെറ്റായത്. ഇതോടെ രാജ്യത്തുടനീളം ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ വിവരങ്ങൾ സുരക്ഷിതമാണോ എന്ന സംശയം ഉയർന്നുകഴിഞ്ഞു.
ആധാർ സുരക്ഷിതമല്ലെന്നും ഡേറ്റ ചോർത്താമെന്നും കേന്ദ്ര സർക്കാറിനെ വെല്ലുവിളിച്ച് തെളിയിച്ച ‘എലിയട്ട് ആൾേഡഴ്സൺ’ എന്ന അപരനാമത്തിലുള്ള ഫ്രഞ്ച് ഹാക്കർ തന്നെയാണ് ‘ആരോഗ്യസേതു’വും ചോർത്തിയത്. ഒമ്പതു കോടി ഉപയോക്താക്കളുടെ ഡേറ്റ ഇതുവഴി അപകടത്തിലാണെന്നും ഹാക്കർ ട്വിറ്ററിൽ കുറിച്ചു.ആരോഗ്യസേതു ആപുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ ഉണ്ടെന്ന് സമ്മതിച്ച അധികൃതർ ഒരാളുടെയും വ്യക്തിപരമായ വിവരങ്ങൾ അപകടത്തിലല്ലെന്നാണ് അവകാശപ്പെടുന്നത്. ആരോഗ്യ േസതു ആപ് നിരീക്ഷണ സംവിധാനമാണെന്നു പറഞ്ഞ രാഹുൽ ഗാന്ധിയെയും ടാഗ് ചെയ്ത ഹാക്കർ ഇൗ വിഷയത്തിൽ അദ്ദേഹം ശരിയായിരുന്നുവെന്നും ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
ഇൗ ട്വീറ്റ് ചെയ്ത് 49 മിനിറ്റായപ്പോൾ ആപിന് പിന്നിൽ പ്രവർത്തിച്ച നാഷനൽ ഇൻഫർമാറ്റിക്സ് സെൻററും (എൻ.െഎ.സി), കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സി.ഇ.ആർ.ടി) ബന്ധപ്പെട്ടുവെന്ന് ഹാക്കർ വീണ്ടും ട്വീറ്റ് ചെയ്തു. ഹാക്കറുമായി ആശയ വിനിമയം നടത്തിയെന്ന് ‘ആരോഗ്യസേതു’ തന്നെയും വാർത്തക്കുറിപ്പിറക്കി. വ്യക്തിയുടെ െലാക്കേഷൻ ഡേറ്റ വലിച്ചെടുക്കുമെന്ന ഹാക്കറുടെ വാദം ശരിവെച്ച അധികൃതർ ഇക്കാര്യം തങ്ങൾ ആപിെൻറ ‘സ്വകാര്യതാ നയ’ത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മറുപടി നൽകിയത്. എന്നാൽ, വ്യക്തികളുടെ പേരറിയാത്ത സ്വഭാവത്തിൽ രഹസ്യകോഡുകളിൽ സുരക്ഷിതമായ സർവറുകളിലാണ് അവ സൂക്ഷിക്കുകയെന്നും അവർ വിശദീകരിച്ചു. ഇക്കാര്യം തെറ്റാണെന്നാണ് ഡൽഹിയിലെ ഉന്നത കേന്ദ്രങ്ങളിലെ വിവരങ്ങൾ ചോർത്തി ഹാക്കർ തെളിയിച്ചത്. അതേസമയം, ആരോഗ്യസേതു ആപ് വികസിപ്പിച്ച കമ്പനികളായ ‘ഗോഇബിേബാ’യുടെയും ‘മേക് മൈ ട്രിപ്പി’െൻറയും ഭൂരിഭാഗം ഒാഹരികളും ചൈനക്കാരുടേതാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർെജവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
