മോദി നാളെ ജമ്മുവിൽ; കനത്ത സുരക്ഷ
text_fieldsശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ജമ്മു-കശ്മീരിൽ സുരക്ഷ ശക്തിപ്പെടുത്തി. വിവിധ സ്ഥലങ്ങളിൽ പൊലീസും അർധ സൈനിക വിഭാഗവും വാഹന പരിശോധന നടത്തി. മുൻകരുതലെന്ന നിലയിൽ പ്രത്യേക ചെക് പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ജമ്മുവിലെത്തുന്ന മോദി വിവിധ വികസനപ്രവൃത്തികൾ ഉദ്ഘാടനം ചെയ്യും. ജമ്മുവിലെ എയിംസ് ആശുപത്രി, ചെനാബ് നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സംഗൽദാൻ-ബാരാമുള്ള പാതയിലെ ആദ്യ ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് ജമ്മുവിൽ നടക്കുന്ന റാലിയെ അദ്ദേഹം അഭിസംേബാധന ചെയ്യും. പ്രധാനമന്ത്രിപദത്തിലെ രണ്ടാമൂഴത്തിൽ ജമ്മു-കശ്മീരിലേക്ക് മോദി നടത്തുന്ന രണ്ടാം സന്ദർശനമാണ് ഇത്.

