Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗശ്രമം പരാജയപ്പെട്ടതോടെ യുവതിയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് അക്രമി

text_fields
bookmark_border
ബലാത്സംഗശ്രമം പരാജയപ്പെട്ടതോടെ യുവതിയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് അക്രമി
cancel

ഗുരുഗ്രാം: ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് യുവതിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.20ഓടെ ഗുരുഗ്രാമിലെ സെക്ടർ-92ൽ സ്ഥിതി ചെയ്യുന്ന സാരെ ഹോംസ് സൊസൈറ്റിയിലാണ് സംഭവം.

സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരനാണ് 25കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഈ ശ്രമം ചെറുത്തതോടെ അക്രമി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

ആക്രമണം നടക്കുമ്പോൾ ഭാര്യ ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു. അറ്റകുറ്റപണി ചെയ്യാനെത്തിയ സുരക്ഷാ ജീവനക്കാരനാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. എതിർത്തതോടെ സ്ക്രൂഡ്രൈവർ കൊണ്ട് പരിക്കേൽപ്പിച്ച ശേഷം അക്രമി കടന്നുകളഞ്ഞുവെന്ന് ഭർത്താവ് മൊഴി നൽകി.

ചികിത്സയിലായ യുവതി മൊഴി നൽകാനുള്ള ആരോഗ്യനിലയിലല്ലെന്നും ഉടൻ തുടർ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Security Guard Brutally Attacks Woman With Screwdriver During Failed Rape Attempt
Next Story