Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി ആശുപത്രിയിൽ...

യു.പി ആശുപത്രിയിൽ വൃദ്ധക്ക്​ ​ക്രൂരമർദനം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
യു.പി ആശുപത്രിയിൽ വൃദ്ധക്ക്​ ​ക്രൂരമർദനം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്​റ്റിൽ
cancel

ലഖ്​നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൃദ്ധ ക്രൂരമർദനത്തിന് ഇരയായി. ഇവരെ മർദിച്ച ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

വൃദ്ധയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ്​ ഇയാൾക്കെതിരെ നടപടിയുണ്ടായത്​. ലഖ്​നോവിൽ നിന്ന്​ 200 കിലോമീറ്റർ അകലെയുള്ള പ്രയാഗ്​ രാജിലെ സ്വരൂപ്​ റാണി നെഹ്​റു ഹോസ്​പിറ്റലിൽ ആയിരുന്നു സംഭവം. ട്രോമ സെൻററി​െൻറ വരാന്തയിൽ കിടക്കുകയായിരുന്ന 80കാരിയെ സെക്യൂരിറ്റി ജീവനക്കാരനായ സഞ്​ജയ്​ മിശ്ര ​ക്രൂരമായി മർദിക്കുകയായിരുന്നു. ഇയാള്‍ സ്ത്രീയെ യാതൊരു ദയയുമില്ലാതെ വീണ്ടും വീണ്ടും ചവിട്ടുന്നത്​ ദൃശ്യങ്ങളിൽ കാണാം. ചവിട്ടുകൊണ്ട് വീണ ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന വൃദ്ധയെ ഇയാൾ വീണ്ടും ചവിട്ടിവീഴ്ത്തുന്നുണ്ട്​.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വൻ രോഷമാണ് സംഭവത്തിനെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. വൃദ്ധയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വീടോ ബന്ധുക്കളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ജീവനക്കാരനെ നിയോഗിച്ച ഏജന്‍സിയെ ആശുപത്രി അധികൃതര്‍ കരിമ്പട്ടികയില്‍പ്പെടുത്തി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly womanviral videosUttar Pradesh
News Summary - Security Guard At Uttar Pradesh Prayagraj SRN Hospital Beats Elderly Woman, Arrested
Next Story