Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Security guard administers injection to patient at Odisha hospital
cancel
Homechevron_rightNewschevron_rightIndiachevron_rightഒഡീഷയി​െല സർക്കാർ...

ഒഡീഷയി​െല സർക്കാർ ആശുപത്രിയിൽ രോഗിയെ കുത്തിവെച്ച്​ സുരക്ഷ ജീവനക്കാരൻ; പ്രതിഷേധം

text_fields
bookmark_border

ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ ആശുപത്രിയിൽ രോഗിക്ക്​ കുത്തിവെയ്​പ്പ്​ നൽകി സുരക്ഷ ജീവനക്കാരൻ. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പ്രതിഷേധം.

അങ്കുൽ ജില്ലയിലെ ജില്ല ​ആസ്​ഥാന ആശുപത്രിയിലാണ്​ സംഭവം. രോഗികളിൽ ഒരാളുടെ ബന്ധു പകർത്തിയ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയായിരുന്നു. അപകടത്തിൽ​െപ്പട്ടതിനെ തുടർന്ന്​ ടെറ്റനസ്​ കുത്തിവെപ്പ്​ എടുക്കാൻ എത്തിയ രോഗിക്കാണ്​ സുരക്ഷ ജീവനക്കാരൻ കുത്തിവെപ്പ്​ നൽകുന്നത്​.

രോഗികളെ കുത്തിവെക്കാൻ ഡോക്​ടർ​മാരോ ​നഴ്​സുമാരോ പാരാമെഡിക്കൽ ജീവന​ക്കാരോ ഉണ്ടായിരുന്നി​േല്ലയെന്നാണ്​ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

'സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാർ​െക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്‍റ്​ ചീഫ്​ മെഡിക്കൽ സൂപ്രണ്ട്​ മനസ്​ രജ്ഞൻ ബിസ്വാൾ പറഞ്ഞു. 'സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവം നടക്കു​േമ്പാൾ ആരാണ്​ അവിടെ ചുമതലയിലുണ്ടായിരുന്നുവെന്ന കാര്യവും അന്വേഷിക്കും' -മനസ്​ രജ്ഞൻ ബിസ്വാൾ പറഞ്ഞു.

സംസ്​ഥാനത്ത്​ ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെ എല്ലാ സർക്കാർ ആശുപത്രികളോടും രോഗികളുടെ ചികിത്സക്കോ, ഡോക്​ടർമാരെ സഹായിക്കുന്നതിനോ ആരോഗ്യപ്രവർത്തകർ അല്ലാത്തവരെ നിയോഗിക്കരുതെന്ന്​ അഡീഷനൽ ചീഫ്​ സെക്രട്ടറി പ്രദീപ്​ത കുമാർ മൊഹപത്ര നിർദേശം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligenceSecurity guardOdisha hospital
News Summary - Security guard administers injection to patient at Odisha hospital
Next Story