Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ ഭീകരവാദികളുടെ ഒളിസങ്കേതം തകർത്ത് സുരക്ഷാസേന; ആയുധങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഇന്ത്യൻ സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിൽ ഭീകരവാദികളുടെ ഒളിസങ്കേതം തകർത്തു. ഇവിടെ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കിഷ്ത്വാർ ജില്ലയിലെ ഛാഛ വനത്തിനുള്ളിൽ ബുധനാഴ്ചയായിരുന്നു സുരക്ഷാസേനയുടെ ഓപറേഷൻ.
എ.െക 56 തോക്ക്, 27 റൗണ്ട് വെടിയുതിർക്കാവുന്ന തരത്തിൽ തിര നിറക്കാവുന്ന റൈഫിൾ മാഗസിൻ, ഒരു അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, 9 എം.എം കൈത്തോക്ക്, ആറ് റൗണ്ട് വെടിയുതിർക്കാവുന്ന തരത്തിലുള്ള പിസ്റ്റൾ മാഗസിൻ എന്നിവയാണ് പിടിച്ചെടുത്തത്.
ഈ മാസം ആദ്യം പുൽവാമ ജില്ലയിൽ ഭീകരവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകർത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
