Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത് ജോഡോ യാത്രയിൽ...

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച; ഒരാൾ രാഹുലിന് നേരെ പാഞ്ഞടുത്ത് കെട്ടിപ്പിടിച്ചു -വിഡിയോ

text_fields
bookmark_border
Bharat Jodo Yatra
cancel

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ച. യാത്ര പഞ്ചാബി​ലെ ഹോഷിയാർപുരിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിക്ക് നേരെ ഒരാൾ പാഞ്ഞടുത്ത് കെട്ടിപ്പിടിച്ചു. ഉടൻ ​സുരക്ഷാ ജീവനക്കാരും കോൺഗ്രസ് പ്രവർത്തകരും ഇയാളെ തള്ളിമാറ്റി.

രാഹുൽ ഗാന്ധിയുടെ സുരക്ഷാ വീഴ്ചകൾ ചർച്ചയായിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്. അതേസമയം, ഈ സംഭവത്തിന്റെ യാതൊരു അലട്ടലുമില്ലാതെ രാഹുൽ യാത്ര തുടർന്നു.

രാഹുലിന് സർക്കാർ വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തുന്നില്ലെന്നും സുരക്ഷാ വീഴ്ചയുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ഇത്തരമൊരു സംഭവം. രാഹുലിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, രാഹുൽ തന്നെ 100ലേറെ തവണ സുരക്ഷ ലംഘിച്ചുവെന്ന് കേ​ന്ദ്ര സർക്കാറും സുരക്ഷാ ഏജൻസികളും ആരോപിച്ചിരുന്നു.

ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് രാഹുലിനുള്ളത്. എട്ട് -ഒമ്പത് കമാന്റോകൾ 24 മണിക്കൂറും രാഹുലിനൊപ്പമുണ്ടായിരിക്കും. ഭാരത് ജോഡോ യാത്ര പഞ്ചാബിലേക്ക് കടന്ന ഉടൻ തന്നെ സുരക്ഷാ ഏജൻസികൾ രാഹുലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്ര അവസാനിക്കുന്ന കശ്മീരിലേക്ക് കടക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പുണ്ട്.

Show Full Article
TAGS:rahul gandhi Bharat Jodo Yatra 
News Summary - Security Breach At Rahul Gandhi Yatra, Man Hugs Him, Pulled Away
Next Story