Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Yogi Adityanath
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ...

ഇന്ത്യൻ പാരമ്പര്യത്തിന്​​ ഭീഷണി മതേതരത്വമെന്ന്​ യോഗി ആദിത്യനാഥ്​

text_fields
bookmark_border

ലഖ്​നോ: ആഗോള തലത്തിൽ ഇന്ത്യൻ പാരമ്പര്യത്തിന്​​ മതേതരത്വം ഭീഷണിയാണെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സാമ്പത്തിക നേട്ടത്തിനു​േവണ്ടി ഇന്ത്യ​െയക്കുറിച്ച്​ തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും യോഗി മുന്നറിയിപ്പ്​ നൽകി. രാമായണം ഗ്ലോബൽ എൻസൈ​ക്ലോപീഡിയയുടെ ആദ്യ എഡിഷൻ ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു യോഗി.

ശുദ്ധവും സന്മാർഗികവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ​ ശ്രമിക്കണം. നിസാര സാമുദായിക തകർക്കങ്ങളിലൂടെ രാജ്യത്തിന്‍റെ ഐക്യം തകർക്കാതിരിക്കണം. അയോധ്യയിൽ രാമൻ ജീവിച്ചിരുന്നോ എന്ന സംശയം പലരും ഉയർത്തിക്കാട്ടുന്നു. എന്നാൽ ചരിത്ര വസ്​തുതകൾ ഒരിക്കലും നിഷേധിക്കാൻ കഴിയില്ല.

രാമായണത്തിൽ പറയുന്ന സ്​ഥലങ്ങളും സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന്​ തെളിയിക്കുന്ന ചരിത്ര രേഖകൾ കണ്ടെടുത്തിരുന്നു. നിരവധി സ്​ഥലങ്ങൾ കണ്ടെത്തി, അവയെല്ലാം നമ്മുടെ സങ്കൽപ്പത്തിനും അപ്പുറമായിരുന്നു. അവസാനം രാമൻ പുഷ്​പക വിമാനത്തിലാണ്​ ശ്രീലങ്കയിൽനിന്ന്​ തിരിച്ചുവരുന്നത്​. നടന്നാണ്​ വ​ന്നതെങ്കിൽ മാസങ്ങളെടുക്കുമായിരുന്നു. നൂറ്റാണ്ടുകൾക്ക്​ മുമ്പ്​ പുഷ്​പകവിമാനമുണ്ടായിരുന്നു. അന്നത്തെ ശാസ്​ത്രത്തിൽനിന്ന്​ നിരവധികാര്യങ്ങൾ പഠിക്കാനുണ്ടെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.

ഹനുമാൻ കുറഞ്ഞ സമയത്തിനുള്ളിൽ ലങ്കയിൽ എത്തിയതിന്​ പിന്നിൽ എ​െന്തങ്കിലും കണ്ടുപിടിത്തങ്ങളുണ്ടാകും. ഇന്നാണെങ്കിൽ മണിക്കൂറുകൾ വേണ്ടിവരുമായിരുന്നുവെന്നും യോഗി പറഞ്ഞു.

രാമായണവും മഹാഭാരതവും ജീവിതത്തിൽ നല്ല പാഠങ്ങൾ മാത്രമല്ല നൽകുക, പകരം ഇന്ത്യൻ അതിർത്തികളുടെ വികാസത്തെക്കുറിച്ചും പറയുന്നു. നമ്മുടെ ഇതിഹാസ കാവ്യങ്ങൾ ​മികച്ച ഇന്ത്യയെ സൃഷ്​ടിക്കാൻ സഹായിക്കുന്നു. 1947ൽ പാകിസ്​താൻ ഇന്ത്യയുടെ ഭാഗമായിരുന്നു. ശ്രീരാമൻ ഇന്ത്യയുടെ അതിർത്തികൾ വിശാലമാക്കി. അദ്ദേഹത്തിന്‍റെ സഹോദരന്‍റെ മകനെ പാകിസ്​താന്‍റെ ഭരണാധികാരിയായി നിയമിച്ചു -യോഗി ആദിത്യനാഥ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SecularismYogi Adityanath
News Summary - Secularism biggest threat to India's tradition on global stage says Yogi Adityanath
Next Story