Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ ഹോട്ടലിനു...

മുംബൈയിലെ ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ; ശിവകുമാർ മടങ്ങിപോയി​െല്ലങ്കിൽ അറസ്​റ്റെന്ന്​ പൊലീസ്

text_fields
bookmark_border
മുംബൈയിലെ ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ; ശിവകുമാർ മടങ്ങിപോയി​െല്ലങ്കിൽ അറസ്​റ്റെന്ന്​ പൊലീസ്
cancel

മുംബൈ: കര്‍ണാടകയിലെ വിമതര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടൽ പരിസരത്ത്​ പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ ൊവെയ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിൽ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ്​ നിരോധനാജ്ഞ. ജൂലൈ 12 വരെ നിരോധനാജ്ഞ ന ിലനിൽക്കും. പ്രദേശത്തെ ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസമുണ്ടാകാതിരിക്കാനാണ്​ നിരോധനാജ്ഞ പ്രഖ്യ ാപിച്ചിരിക്കുന്നതെന്ന്​ പൊലീസ്​ കമീഷണർ അറിയിച്ചു.

വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ എത്തിയ കോൺഗ്രസ്​ നേതാവ്​ ഡി.കെ.ശിവകുമാറിനെ ഹോട്ടലിന്​ മുന്നിൽ പൊലീസ്​ തടഞ്ഞതോടെയാണ്​ പ്രദേശത്ത്​ സംഘർഷാവസ്ഥയുണ്ടായത്​. ശിവകുമാറിൽ നിന്ന്​ ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ അകത്തേക്ക്​ കയറ്റരുതെന്നും ആവശ്യപ്പെട്ട്​ എം.എൽ.എമാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്​ ഹോട്ടലിന്​ കനത്ത സുരക്ഷയാണ്​ ഏർപ്പെടുത്തിയിരുന്നത്​. ശിവകുമാർ മുറി ബുക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി.

എം.എൽ.എമാരുമായി സംസാരിക്കാതെ പോകില്ലെന്ന്​ ശിവകുമാർ നിലപാടെടുത്തു. മണിക്കൂറുകളായി വിമതര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ ശിവകുമാർ നിൽക്കുകയാണ്​. ഗോ ബാക്​ വിളികളുമായി ബി.ജെ.പി പ്രവർത്തകരും ശിവകുമാറിന്​ പിന്തുണമായി കോൺഗ്രസ്​ പ്രവർത്തകരും രംഗത്തെത്തി. ഇതോടെ പൊലീസ്​ നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു.

ഡി.കെ. ശിവകുമാറിനോട് തിരികെ പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്​. തിരികെ പോയില്ലെങ്കിൽ ശിവകുമാറിനെ അറസ്റ്റ് ചെയ്തു നീക്കാന്‍ മുംബൈ പൊലീസ്​ കമീഷണർ നിര്‍ദേശം നൽകി. കമീഷണർ എം.എൽ.എമാരുമായി കൂടിക്കാഴ്​ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsindia newsSection 144Karnataka CoalitionPowai Police station
News Summary - Section 144 was imposed in Powai Police station limits Mumbai- India news
Next Story