Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത് ഷായുടെ സന്ദർശനം;...

അമിത് ഷായുടെ സന്ദർശനം; ഗുവാഹതിയിൽ നിരോധനാജ്ഞ

text_fields
bookmark_border
amit shah
cancel

ഗുവാഹതി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി അസമിലെ ഗുവാഹതിയിൽ നിരോധനാജ്ഞ. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് പൊലീസ് കമീഷ്ണർ ദിഗന്ധ ബറാ പറഞ്ഞു.

സംഘമായോ ഒറ്റക്കോ പ്രക്ഷോഭമോ പ്രകടനമോ നടത്തി സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടാകുമെന്ന് പൊലീസ് കമീഷ്ണറുടെ നോട്ടീസിൽ പറയുന്നു. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതും ഘോഷയാത്രയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതുമാണ് നിരോധിച്ചത്.

അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മന്ത്രിമാരുടെ യോഗം വിളിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ഇവിടെ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahGuwahati
News Summary - Section 144 in Guwahati ahead of Amit Shah's visit
Next Story