Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി സന്ദർശനം: തൃണമൂൽ...

യു.പി സന്ദർശനം: തൃണമൂൽ സംഘത്തിന്​ അനുമതിയില്ലെന്ന്​​ ഡി.ജി.പി

text_fields
bookmark_border
op-sing
cancel

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്​ സംഘത്തിന്​ ഉത്തർപ്രദേശ്​ സന്ദർശനത്തിന്​ അനുമതി നൽകില്ലെന്ന്​ ഡി.ജി.പി ഒ.പി സിങ്​. ലഖ്​നോവിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്​. ഇൗയൊരു സാഹചര്യത്തിൽ സംസ്ഥാന തലസ്ഥാനം സന്ദർശിക്കാൻ തൃണമൂൽ ​ സംഘത്തിന്​ അനുമതി നൽകാനാവില്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

തൃണമൂൽ കോൺഗ്രസി​​െൻറ നാലംഗ സംഘമാണ്​ യു.പിയിൽ സന്ദർശനം നടത്താൻ തീരുമാനിച്ചത്​. പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ വീടുകളിലായിരുന്നു സന്ദർശനം നിശ്​ചയിച്ചിരുന്നത്​. മുൻ റെയിൽവേ മന്ത്രി ദിനേഷ്​ ത്രിവേദിയുടെ നേതൃത്വത്തിലാണ്​ സന്ദർശനം തീരുമാനിച്ചത്​.

അതേസമയം, പൗരത്വ നിയമത്തിനെതിരെ യു.പിയിൽ പ്രതിഷേധങ്ങൾ ശക്​തമാവുകയാണ്​. പ്രതിഷേധങ്ങൾക്കിടെ ഇതുവരെ 18 പേർ കൊല്ലപ്പെട്ടുവെന്നാണ്​ കണക്കുകൾ. സംസ്ഥാനത്തെ പല നഗരങ്ങളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - Section 144 imposed, will not permit TMC delegation-India news
Next Story