കോവിഡിെൻറ രണ്ടാം തരംഗം അതിവേഗത്തിൽ ഗ്രാമീണമേഖലയിൽ പടരുന്നുവെന്ന് കണക്കുകൾ
text_fieldsന്യൂഡൽഹി: കോവിഡിെൻറ രണ്ടാം തരംഗം നഗരമേഖലയേക്കാൾ അതിവേഗത്തിൽ ഗ്രാമീണ പ്രദേശങ്ങളിൽ പടരുന്നുവെന്ന് റിപ്പോർട്ട്. ചികിത്സ സൗകര്യങ്ങൾ താരതമ്യേന കുറവുള്ള ഇന്ത്യയുടെ ഗ്രാമീണ മേഖലയിൽ രോഗം അതിവേഗം പടർന്ന് പിടിക്കുന്നത് കടുത്ത പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്.
2020 മാർച്ച് മുതൽ ജൂലൈ വരെയുള്ള കോവിഡ് ഒന്നാം തരംഗത്തിെൻറ ആദ്യത്തെ അഞ്ച് മാസവും നഗരമേഖലയിലായിരുന്നു രോഗികളുടെ എണ്ണം കൂടുതൽ. എന്നാൽ രണ്ടാം തരംഗത്തിൽ ഇത് ഗ്രാമങ്ങളിലാണ് കൂടുതൽ. രണ്ടാം തരംഗം ആരംഭിച്ച മാർച്ചിൽ ആകെ കോവിഡ് രോഗികളിൽ34.3 ശതമാനമാണ് ഗ്രാമീണമേഖലയുടെ സംഭാവന. രോഗികളിൽ 48.3 ശതമാനം നഗരമേഖലയിൽ നിന്നുള്ളവരായിരുന്നു. ഏപ്രിലിൽ ഗ്രാമീണ മേഖലയിലെ രോഗികളുടെ എണ്ണം 44.1 ശതമാനമയി വർധിച്ചു.
മെയ് മാസത്തിൽ ഇത് വീണ്ടും വർധിച്ചു. 10 ലക്ഷം ആളുകൾക്കിടയിലെ കോവിഡ് രോഗികളുടെ എണ്ണം നഗരമേഖലയിലാണ് ഇപ്പോഴും ഉയർന്ന് നിൽക്കുന്നത്. എന്നാൽ, ഗ്രാമീണമേഖലയിൽ രോഗികളുടെ എണ്ണം ഉയരുന്നത് കൂടുതൽ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

