Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ സമുദ്ര പര്യടന കപ്പൽ യാത്രക്കാർ മംഗളൂരുവിൽ
text_fieldsbookmark_border
മംഗളൂരു:ഖത്തർ തുറമുഖത്ത് നിന്ന് പുറപ്പെട്ട "സെവൻ സീസ് എക്സ്പ്ലോറർ"സമുദ്ര പര്യടന യാത്രാക്കപ്പൽ മംഗളൂരുവിലെത്തി. മാലി വഴിയായിരുന്നു സഞ്ചാരം. യാത്രക്കാരായ686 പേരും 552 ജീവനക്കാരുമാണ് കപ്പലിൽ ഉള്ളത്. 232.74 മീറ്റർ നീളമുള്ള കപ്പലിന് 55,254 ടൺ ശേഷിയുണ്ട്.
മംഗളൂരു തുറമുഖ അതോറിറ്റി ചെയർമാൻ വി.രമണയുടെ നേതൃത്വത്തിൽ കർണ്ണാടകയുടെ തനത് കലാരൂപങ്ങൾ വർണ്ണാഭമാക്കിയ ചടങ്ങിൽ വരവേൽപ്പ് നൽകി.മംഗളൂറുവിലേയും പരിസരങ്ങളിലേയും തീർത്ഥാടന കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാനും മാർക്കറ്റുകളിൽ പോവാനുമുള്ള വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തി.മെഡിക്കൽ സംഘത്തിെൻറ സേവനവും ലഭ്യമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

