പിന്നോട്ടില്ലെന്ന് ശാഹീൻബാഗ് സമരക്കാർ: രണ്ടാംവട്ട മധ്യസ്ഥ ചർച്ചയും വഴിമുട്ടി
text_fieldsന്യൂഡൽഹി: ശാഹീൻബാഗ് ഉപരോധ സമരം റോഡിൽനിന്ന് ഒഴിവാക്കാൻ സുപ്രീംകോടതി നിയോഗ ിച്ച മധ്യസ്ഥർ രണ്ടാം ദിവസം നടത്തിയ ചർച്ചയും ലക്ഷ്യത്തിലെത്തിയില്ല. ചർച്ച നടത്തേ ണ്ടത് ഗതാഗതതടസ്സത്തെ കുറിച്ചല്ലെന്നും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചാണെന്നും ശാ ഹീൻബാഗ് സമരക്കാർ ആവർത്തിച്ചു.
പൗരത്വ നിയമവും പൗരത്വ പട്ടികയും ജനസംഖ്യ പട്ടി കയും നടപ്പാക്കില്ലെന്ന് തീരുമാനിച്ചാൽ ആ മിനിറ്റിൽ സമരം അവസാനിപ്പിക്കുമെന്നും സ മരക്കാർ കൂട്ടിച്ചേർത്തു. എന്നാൽ, മധ്യസ്ഥ നീക്കം തുടരുമെന്നും വെള്ളിയാഴ്ച വീണ്ടും വ രുമെന്നും സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനും വ്യക്തമാക്കി.
രാജ്യത്തിനായി സ്ത്രീകൾ സമരരംഗത്തിറങ്ങിയതിലൂടെ രാജ്യത്തിന് ഒരു ഉദാഹരണമായി മാറിയ ശാഹീൻബാഗ് ആരെയും പ്രയാസപ്പെടുത്താത്ത സമരത്തിെൻറ ഉദാഹരണമായി മാറ്റാമെന്ന് സാധന രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇൗസമരം മുന്നോട്ടുകൊണ്ടുപോകാനുള്ളതാണ് എന്നാണ് തങ്ങളും പറയുന്നത്. സമരത്തിെൻറ സ്ഥലം മാറ്റുന്നതുകൊണ്ട് അതവസാനിക്കുമെന്ന് കരുതരുതെന്നും സാധന ആവശ്യപ്പെട്ടു.
എന്നാൽ, മറ്റൊരു സ്ഥലത്തേക്ക് സമരം മാറ്റുന്നതിെന കുറിച്ച് സാധന രാമചന്ദ്രൻ അഭിപ്രായം ആരാഞ്ഞപ്പോൾ സ്ത്രീകൾ ഒന്നടങ്കം അതിന് തങ്ങൾ തയാറല്ലെന്ന് വിളിച്ചു പറഞ്ഞു. ഇവിടെനിന്ന് സമരം മാറ്റുകയാണെങ്കിൽ പിന്നെ അത് നിർത്തി വീട്ടിൽ പോകുകയാണ് നല്ലതെന്ന് സമരക്കാരിെലാരാൾ എഴുന്നേറ്റുനിന്ന് മധ്യസ്ഥരോട് പറഞ്ഞു.
68 ദിവസമായി ഒരു റോഡ് ഉപരോധിച്ചിട്ട് തങ്ങൾ ഇരുന്നിട്ടും തിരിഞ്ഞുനോക്കാത്ത സർക്കാർ ഇവിടെനിന്ന് പുതിയ സ്ഥലത്തേക്ക് മാറിയാൽ ചർച്ചക്ക് വരുമെന്ന് കരുതുന്നുണ്ടോ എന്ന് ഒരു സ്ത്രീ ചോദിച്ചപ്പോൾ മധ്യസ്ഥർക്ക് മറുപടിയുണ്ടായില്ല. മൂന്ന് സമാന്തര വഴികളുണ്ടായിട്ടും ശാഹീൻബാഗിെൻറ പേരിൽ അവയെല്ലാം പൊലീസ് അടച്ചിട്ടതെന്തിനാണെന്ന് സമരക്കാർ മധ്യസ്ഥരോട് ചോദിച്ചു.
വിവാദ നിയമവും പട്ടികകളും റദ്ദാക്കുന്ന കാര്യം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ഒാർമിപ്പിച്ച സാധന പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജിയിൽ സുപ്രീംകോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന വിശ്വാസമില്ലേ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു സ്ത്രീകളുടെ മറുപടി. ചർച്ചക്കു ശേഷം ഒരു വഴിയുമില്ലെങ്കിൽ കേസ് സുപ്രീംകോടതിയിൽ തിരിച്ചുപോകുമെന്നും സാധന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
