രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; വോട്ടിങ് മെഷീനിൽ വ്യാപക തകരാറുകൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൻെറ രണ്ടാം ഘട്ടത്തിൽ 95 മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങിനിടെ ഇലക്ട്രോണ ിക് വോട്ടിങ് മെഷീനിൽ വ്യാപക തകരാറുകൾ. അസം, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നിവിങ്ങളിൽ വോട്ടിങ് മെഷീനി ൽ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തകരാറുണ്ടെന്ന ആരോപണത്തെ തുടര്‍ ന്ന് തമിഴ്നാട്ടിലെ മധുരയിലെ ഏഴ് ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെച്ചു. കന്യാകുമാരിയില്‍ മൂന്ന് ബൂത്തുകളില്‍ പ ോളിങ് തുടങ്ങാന്‍ വൈകി. ജമ്മു-കശ്മീരിലെ ശ്രീനഗറിലും താഴ്വരയുടെ മറ്റു ഭാഗങ്ങളിലും മുൻകരുതലെന്ന നിലയിൽ മൊബൈൽ- ഇൻ റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മണിപ്പൂർ മുഖ്യമന് ത്രി എൻ. ബിരേൻ സിങ്, കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര, നടൻ രജനികാന്ത്, എ.ആർ റഹ്മാൻ, പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി, കമൽഹാസൻ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, ബംഗളുരു സെൻട്രലിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പ്രകാശ് രാജ്, പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെ എന്നീ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. രാവിലെ 9 മണി വരെയുള്ള പോളിങ് കണക്കുകൾ പ്രകാരം അസമിൽ റെക്കോർഡ് പോളിങ് ആണുള്ളത്. അഞ്ച് മണ്ഡലങ്ങളിലായി 9.51% പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി.
മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് നില
കർണാടക (14 സീറ്റുകൾ) 1.14 ശതമാനം,
മഹാരാഷ്ട്ര (10) -0.85%
മണിപ്പൂർ (1) -1.78 ശതമാനം,
ഒഡീഷ (5) -2.15 ശതമാനം,
തമിഴ് നാട് (38) -0.81 ശതമാനം,
ത്രിപുര (1) -0.00%,
യുപി (8) -3.99 ശതമാനം,
പശ്ചിമ ബംഗാൾ (3) -0.55%,
ഛത്തീസ്ഗഡ് (3) -7.75%

ആദായനികുതി റെയ്ഡുകളുടെ നിഴലിലാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. റെയ്ഡുകളിൽ അടിസ്ഥാനമില്ലെന്നും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണ് ഈ തെരഞ്ഞെടുപ്പെന്നും ഡി.എം.കെ ലോക്സഭാ സ്ഥാനാർത്ഥി കനിമൊഴി വോട്ട് രേഖപ്പെടുത്തിയ േശഷം വ്യക്തമാക്കി. ജയലളിതയുടെ മരണം മുതൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പി.യുടെ നിയന്ത്രണത്തിലാണ്. പ്രതിപക്ഷത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണമാണിത്. രാജ്യത്താകമാനം പ്രതിപക്ഷ നിരയിലുള്ളവരെ റെയ്ഡുകളാൽ ബുദ്ധിമുട്ടിക്കുന്നു. പ്രതിപക്ഷ പാർട്ടി അംഗങ്ങളെ മാത്രമാണ് റെയ്ഡുകളിൽ ലക്ഷ്യമിടുന്നതെന്നും കനിമൊഴി പറഞ്ഞു.
11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് പോളിങ് ഉള്ളത്. തമിഴ്നാട് (38), കർണാടകയിൽ 14 സീറ്റിലും ഉത്തർപ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാർ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാൾ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീർ (രണ്ട്), മണിപ്പൂർ, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോെട്ടടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ ആകെയുള്ള 38 ലോക്സഭാ സീറ്റിലും 18 നിയമസഭ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വൻ തോതിൽ പണം പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തെരെഞ്ഞടുപ്പ് റദ്ദാക്കിയിരുന്നു.
നാല് കേന്ദ്ര മന്ത്രിമാരും മുൻ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡയും ജനവിധി തേടുന്നത് ഇന്നാണ്. ഹേമമാലിനി, എ. രാജ, കാർത്തി ചിദംബരം അടക്കം പ്രമുഖരുടെ നിരതന്നെയുണ്ട് ഇന്ന് ജനവിധി തേടുന്നവരിൽ. രണ്ടാംഘട്ടത്തിൽ 97 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. എന്നാൽ, വൻതുക പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കൂടാതെ, ക്രമസമാധാന പ്രശ്നത്തെ തുടർന്ന് കിഴക്കൻ ത്രിപുരയിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയതോടെ മണ്ഡലങ്ങളുടെ എണ്ണം 95 ആയി.
രണ്ടാംഘട്ടത്തിൽ 427 കോടിപതികളാണ് ജനവിധി തേടുന്നത്. ശതമാനക്കണക്കെടുത്താൽ 27 ശതമാനം പേർ. 11 ശതമാനം പേരും അഞ്ചുകോടിക്കു മുകളിൽ പ്രഖ്യാപിത ആസ്തിയുള്ളവരാണ്. അതേസമയം, 41 ശതമാനംപേർ 10 ലക്ഷത്തിൽ ചുവടെ ആസ്തിയുള്ളവരാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന എച്ച്. വസന്തകുമാറാണ് സ്ഥാനാർഥികളിലെ ധനാഢ്യൻ. 417 കോടിയാണ് ഇദ്ദേഹത്തിെൻറ ആസ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
