നാലാഴ്ചക്ക് ശേഷം രണ്ടാം ഡോസ്: ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീൽ
text_fieldsകൊച്ചി: രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ നാലാഴ്ച കഴിഞ്ഞ് ലഭ്യമാകുംവിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന ൈഹകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസർക്കാറിെൻറ അപ്പീൽ. 12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് മതിയെന്ന കേന്ദ്രസർക്കാറിെൻറ ദേശീയ കോവിഡ് വാക്സിൻ നയത്തിന് വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഹരജി നൽകിയിരിക്കുന്നത്.
കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ ജീവനക്കാർക്ക് ആദ്യ ഡോസ് നൽകി നാലാഴ്ച കഴിഞ്ഞതിനാൽ രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ നൽകിയ ഹരജിയിൽ കഴിഞ്ഞ മൂന്നിനാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്.

