Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vaccine for children
cancel
camera_alt

representative image

Homechevron_rightNewschevron_rightIndiachevron_rightകുട്ടികൾക്കുള്ള...

കുട്ടികൾക്കുള്ള വാക്​സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ; 2-6 പ്രായക്കാർക്കുള്ള രണ്ടാം ഡോസ്​ അടുത്ത ആഴ്ച

text_fields
bookmark_border

ന്യൂഡൽഹി: ഭാരത്​ ബയോടെക്കിന്‍റെ കുട്ടികൾക്കുള്ള വാക്​​സിൻ പരീക്ഷണം അവസാന ഘട്ടത്തിലേക്ക്​. 2-6 പ്രായത്തിലുള്ള കുട്ടികൾക്കുള്ള കോവാക്​സിന്‍റെ രണ്ടാം ഡോസ്​ പരീക്ഷണം അടുത്ത ആഴ്ച നടക്കുമെന്നാണ്​ റിപ്പോർട്ട്​.

ആറിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ കോവാക്​സിൻ രണ്ടാം ഡോസ്​ നേരത്തെ നൽകിയിരുന്നതായി ഡൽഹി എയിംസ്​ അധികൃതർ വ്യക്തമാക്കി. 18ന്​ താഴെ പ്രായമായവർക്കുള്ള വാക്​സിൻ പരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്​ ഡൽഹി എയിംസ്​.

കോവിഡ്​ മൂന്നാം തരംഗത്തിന്​ മുമ്പ്​ ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്​സിൻ തയാറാക്കാനാണ്​ അധികൃതരുടെ ശ്രമം. സെപ്​റ്റംബറിൽ കുട്ടികൾക്കുള്ള വാക്​സിൻ തയാറാകുമെന്ന്​ നേരത്തെ എയിംസ്​ ഡയരക്​ടർ ഡോ. രൺദീപ്​ ഗുലേറിയ അറിയിച്ചിരുന്നു.

കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് തരം തിരിച്ചാണ് പരീക്ഷണം നടത്തുന്നത്. ഓരോ പ്രായത്തിലുമുള്ള 175 കുട്ടികളെയാണ്​ പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. വാക്സിൻ രണ്ടാം ഡോസ് പൂർത്തിയാക്കിയ ശേഷം ആഗസ്റ്റ് അവസാനം ഇടക്കാല റിപ്പോർട്ട് തയാറായേക്കും. കുട്ടികൾക്ക് വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന് ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാകുമെന്നാണ്​ പ്രതീക്ഷ.

18 വയസിന്​ താഴെയുള്ള കുട്ടികൾക്കുള്ള വാക്​സിന്‍റെ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന്​ കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു. കോവാക്​സിൻ മാത്രമല്ല സൈഡസ്​ കാഡില വാക്​സിനും രാജ്യത്ത്​ കുട്ടികളിൽ പരീക്ഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovaxinVaccine trialVaccine for children
News Summary - Second dose Covaxin to kids aged 2-6 years to be given next week vaccine trial verge of completion
Next Story