Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനുള്ളിൽ...

24 മണിക്കൂറിനുള്ളിൽ ധാരാവിയിൽ രണ്ടാമത്തെ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു

text_fields
bookmark_border
24 മണിക്കൂറിനുള്ളിൽ ധാരാവിയിൽ രണ്ടാമത്തെ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു
cancel

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയി​ൽ രണ്ടാമതും കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ജനസാന്ദ്രത ഏറിയ പ്രദേശത്ത്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​ ആശങ്കക്ക്​ ഇടയാക്കിയിട്ടുണ്ട്​.

52 കാരനാണ്​ ഇവിടെ പുതുതായ ി കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഇയാളുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. 52കാരൻെറ കുടുംബാംഗങ്ങളെയും സമ്പർക്കം പുലർത്തിയ 23 പേരെയും വീട്ടുനിരീക്ഷണത്തിലാക്കി.

ബുധനാഴ്​ച ഇവിടെ ആദ്യമായി കോവിഡ്​ ബാധ സ്​ഥിരീകരിച്ച 56കാരൻ മരിച്ചിരുന്നു. അയാളുടെ വീട്​ സീൽ ചെയ്യുകയും ഏഴുപേരെ നിരീക്ഷണത്തിലാക്കുകയും ചെയ്​തു​. രാജ്യത്തെ വൈറസ്​ ഹോട്ട്​സ്​പോട്ടുകളിലൊന്നായി മുംബൈയെ പ്രഖ്യാപിച്ചിരുന്നു.

പത്തുലക്ഷ​ത്തിലധികം പേരാണ്​ ധാരാവിലെ ചേരിയിൽ താമസിക്കുന്നത്​. അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള ധാരാവിയിലെ ഒരോ കുടിലിലും കൂട്ടുകുടുംബങ്ങളാണ്​ താമസിക്കുന്നത്​. മഹാരാഷ്​ട്രയിൽ ഇതുവരെ 335 പേർക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. 16 മരണവും റിപ്പോർട്ട്​ ചെയ്​തു.

Show Full Article
TAGS:covid 19 lockdown corona virus corona Covid india india news dharavi malayalam news 
News Summary - Second COVID-19 Case In Mumbai's Dharavi In Less Than 24 Hours -India news
Next Story