ഡൽഹി: ഫ്രഞ്ച് പോർവിമാനമായ റഫാലിെൻറ രണ്ടാമത്തെ ബാച്ച് ഒക്ടോബറിൽ എത്തുമെന്ന് സൂചന. ഫ്രഞ്ച് സർക്കാരുമായുള്ള 59,000 കോടി രൂപയുടെ കരാറിെൻറ ഭാഗമായാണ് കൂടുതൽ റഫാലുകൾ എത്തുന്നത്. ഇത്തവണ നാല് വിമാനങ്ങളായിരിക്കും ഉണ്ടാവുകയെന്നും സൂചനയുണ്ട്.
അംബാല വ്യോമസേന താവളത്തിലാവും ഇവ എത്തുക. നേരത്തെ കരാറിെൻറ ഭാഗമായി അഞ്ച് വിമാനങ്ങളെ ഇന്ത്യയിലെത്തിച്ചിരുന്നു. സെപ്റ്റംബർ 10 ന് നടക്കാനിരിക്കുന്ന ആദ്യബാച്ച് വിമാനങ്ങളുടെ ഒൗദ്യോഗിക പ്രവേശിപ്പിക്കൽ ചടങ്ങിന് ശേഷമായിരിക്കും പുതിയ വിമാനങ്ങൾ എത്തുക.
ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് മന്ത്രി ഫ്ലോറൻസ് പാർലിയും പങ്കെടുക്കും. 2020 ജൂലൈ 29 നാണ് ആദ്യ സ്ക്വാഡ്രെൻറ ഭാഗമായ വിമാനങ്ങൾ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എത്തിയത്. 2016ലാണ് ഇന്ത്യ റഫേൽ പോർവിമാനങ്ങൾക്കായി ഫ്രഞ്ച് കമ്പനിയായ ദസ്സോയുമായി കരാറിൽ ഏർപ്പെട്ടത്.