Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ഷ​ക...

ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം: സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച രാ​ജ്ഭ​വ​നു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും

text_fields
bookmark_border
farmers protest
cancel

ന്യൂ​ഡ​ൽ​ഹി: മോ​ദി​സ​ർ​ക്കാ​റി​നെ മു​ട്ടു​കു​ത്തി​ച്ച ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ ന​വം​ബ​ർ 26ന് ​രാ​ജ്യ​ത്താ​ക​മാ​നം രാ​ജ്ഭ​വ​നു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച (എ​സ്.​കെ.​എം) ആ​ഹ്വാ​നം. രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ന്‍റെ അ​ന്തി​മ രൂ​പ​വും ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള നി​വേ​ദ​ന​വും ത​യാ​റാ​ക്കു​ന്ന​തി​നു ന​വം​ബ​ർ 14ന് ​ഡ​ൽ​ഹി​യി​ൽ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കു​മെ​ന്നും എ​സ്.​കെ.​എം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​സ്.​കെ.​എം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ഡ്രാ​ഫ്റ്റി​ങ് ക​മ്മി​റ്റി​യു​ടെ​യും ഓ​ൺ​ലൈ​ൻ യോ​ഗ​മാ​ണ് മാ​ർ​ച്ചി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ഹ​ന​ൻ മൊ​ല്ല, ദ​ർ​ശ​ൻ പാ​ൽ, യു​ധ്‍വീ​ർ സി​ങ്, മേ​ധ പ​ട്ക​ർ, രാ​ജാ​റാം സി​ങ്, അ​തു​ൽ​കു​മാ​ർ അ​ഞ്ജ​ൻ, സ​ത്യ​വാ​ൻ, അ​ശോ​ക് ധാ​വ്ളെ, അ​വി​ക് സാ​ഹ, സു​ഖ്ദേ​വ് സി​ങ്, ര​മീ​ന്ദ​ർ സി​ങ്, വി​കാ​സ് ശി​ശി​ർ, ഡോ. ​സു​നി​ലം തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​നു​ള്ള ഒ​രു​ക്കം തു​ട​ങ്ങി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ മാ​റ്റം കൊ​ണ്ടു​വ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ എ​സ്.​കെ.​എം അ​പ​ല​പി​ച്ചു. ന​വം​ബ​ർ 15ന് ​ബി​ർ​സ മു​ണ്ട​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗോ​ത്ര ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2020 ന​വം​ബ​റി​ലാ​ണ് പ​ഞ്ചാ​ബ്, ഹ​രി​യാ​ന തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ സ​മ​രം തു​ട​ങ്ങി​യ​ത്. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി 2021 ന​വം​ബ​റി​ൽ മോ​ദി​സ​ർ​ക്കാ​ർ നി​യ​മം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Strikesanyukt kisan morcha
News Summary - Second Anniversary of Farmers' Strike: samyukt Kisan Morcha Raj Bhavan march
Next Story