Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​ന​മെ​ത്തി; 73 മ​ല​യാ​ളി​ക​ൾ

text_fields
bookmark_border
ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​ന​മെ​ത്തി; 73 മ​ല​യാ​ളി​ക​ൾ
cancel

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ്​ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ചൈ​നീ​സ്​ യാ​ത്ര​ക്കാ​ർ​ക്കും ​ൈച​ന​യി​ൽ താ​മ​സ​മാ​ക്കി​യ വി​ദേ​ശി​ക​ൾ​ക്കും ഇ-​വി​സ അ​​നു​വ​ദി​ക്കു​ന്ന​ത്​ ഇ​ന്ത്യ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത് തി​വെ​ച്ചു.
അ​തി​നി​ടെ ചൈ​ന​യി​ലെ കൊ​റോ​ണ​ബാ​ധി​ത ന​ഗ​ര​മാ​യ വൂ​ഹാ​നി​ൽ​നി​ന്ന്​ ഇ​ന്ത്യ​ക്കാ​രെ​യു ം​കൊ​ണ്ടു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​തി​ൽ 73 മ​ല​യാ​ളി​ക​ളു​ണ്ട്. ​െചെ​ന​ക്കാ​ർ​ക്ക്​ വി​സ നി​ർ​ത്തി​വെ​ച്ച വി​വ​രം ബെ​യ്​​ജി​ങ്ങി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ അ​റി​യി​ച്ച​ത്.

ചൈ​നീ​സ്​ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്കും ചൈ​ന​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്കും വി​സ വി​ല​ക്ക്​ ബാ​ധ​ക​മാ​ണെ​ന്ന്​ എം​ബ​സി അ​റി​യി​ച്ചു.
അ​നി​വാ​ര്യ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ലെ​ത്തേ​ണ്ട ചൈ​ന​ക്കാ​രു​ണ്ടെ​ങ്കി​ൽ ബെ​യ്​​ജി​ങ്ങി​ലെ​യും ഷാ​ങ്​​ഹാ​യി​യി​ലെ​യും എം​ബ​സി​യെ​യോ സ്​​ഥാ​ന​പ​തി കാ​ര്യാ​ല​യ​ങ്ങ​ളെ​യോ നേ​രി​ൽ സ​മീ​പി​ക്ക​ണം.

323 ഇ​ന്ത്യ​ക്കാ​രും ഏ​ഴു​ മാ​ല​ദ്വീ​പു​കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യി​ങ്​​ 747 വി​മാ​ന​മാ​ണ്​ തി​രി​ച്ചു​വ​ന്ന​ത്.

ചെന്നൈയിൽ എട്ട് ചൈനക്കാർ ആശുപത്രിയിൽ
ചെ​ന്നൈ: കൊ​റോ​ണ ബാ​ധ സം​ശ​യി​ച്ച്​ എ​ട്ട്​ ചൈ​നീ​സ്​ പൗ​ര​ന്മാ​രെ ചെ​ന്നൈ രാ​ജീ​വ് ​ഗാ​ന്ധി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ത്തി​ലെ ലൂ​വി ജി​ങ് (46) പ​നി​ബാ​ധി​ച്ച്​ അ​വ​ശ​നി​ല​യി​ൽ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ത്. ഇ​യാ​ൾ​ക്ക്​ കൊ​റോ​ണ ബാ​ധ​യാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്.
മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു. എ​ല്ലാ​വ​രും ചൈ​ന​യി​ലെ ഗ്വാ​ങ്​​ഡോ​ങ്​ സ്വ​ദേ​ശി​ക​ളാ​ണ്. ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ മ​ലേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ത്തി​ലാ​ണ്​ ചെ​ന്നൈ​യി​ലെ​ത്തി​യ​ത്.

വി​ദേ​ശ​ത്തു​നി​ന്ന്​ ത​മി​ഴ്​​നാ​ട്ടി​ലെ​ത്തി​യ മ​റ്റ്​ അ​ഞ്ചു​പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ മൂ​ന്നു​പേ​ർ ചെ​ന്നൈ​യി​ലും മ​റ്റു​ള്ള​വ​ർ തി​രു​ച്ചി, രാ​മ​നാ​ഥ​പു​രം ഗ​വ. ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്​ ക​ഴി​യു​ന്ന​ത്. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ കൊ​റോ​ണ ബാ​ധ​ ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു. ​
അ​തി​നി​ടെ കോ​യ​മ്പ​ത്തൂ​രി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ ദ​മ്പ​തി​ക​ളും ര​ണ്ട്​ കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ചൈ​നീ​സ്​ കു​ടും​ബ​ത്തെ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ശേ​ഷം സ്വ​കാ​ര്യ ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ പാ​ർ​പ്പി​ച്ചു. ഒ​രാ​ഴ്​​ച​ക്കാ​ല​ത്തേ​ക്ക്​ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ഇ​വ​രോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscorona virus
News Summary - Second Air India Plane With 323 Indians From Wuhan Lands In Delhi
Next Story