സഹാറ സ്ഥാപനങ്ങൾ 62,602 കോടി അടക്കണം; സെബി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: സഹാറ സ്ഥാപനങ്ങൾ 62,602.90 കോടി രൂപ നൽകണമെന്ന കോടതി വിധി പാലിക്കാത്തതിനെ തുടർന്ന് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീംകോടതിയെ സമീപിച്ചു.
പണം നൽകിയില്ലെങ്കിൽ പരോളിൽ കഴിയുന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിയെ കസ്റ്റഡിയിലെടുക്കണെമന്നും സെബി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപറേഷൻ ലിമിറ്റഡും സഹാറ ഹൗസിങ് ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ ലിമിറ്റഡും ആണ് പ്രതിസ്ഥാനത്ത്. ഓഹരിയുടമകളിൽ നിന്ന്അനധികൃതമായി നിക്ഷേപം സ്വീകരിച്ചത് സംബന്ധിച്ച് കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകളുടെ കടുത്ത ലംഘനമാണ് ഈ കമ്പനികൾ നടത്തിയതെന്ന് സെബി പറഞ്ഞു. 2016 മേയ് ആറിന് രണ്ട് വർഷം തിഹാർ ജയിലിൽ കഴിഞ്ഞശേഷം സുബ്രതാ റോയ് പരോളിലാണ്.