Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെറ്റിദ്ധരിപ്പിക്കുന്ന...

തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ; ബോളിവുഡ് നടൻ അർഷാദ് വാർസിയെയും ഭാര്യയെയും സെക്യൂരിറ്റി മാർക്കറ്റുകളിൽ നിന്ന് വിലക്കി സെബി

text_fields
bookmark_border
തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ; ബോളിവുഡ് നടൻ അർഷാദ് വാർസിയെയും ഭാര്യയെയും സെക്യൂരിറ്റി മാർക്കറ്റുകളിൽ നിന്ന് വിലക്കി സെബി
cancel

ന്യൂഡൽഹി: സാധന ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന്റെ (എസ്.ബി.എൽ) ഓഹരികൾ വാങ്ങാൻ നിക്ഷേപകരെ ശിപാർശ ചെയ്യുന്ന യൂ ട്യൂബ് ചാനലുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകളുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ അർഷാദ് വാർസി, ഭാര്യ മരിയ ഗൊരേത്തി, മറ്റ് 57 സ്ഥാപനങ്ങൾ എന്നിവരെ സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ നിന്ന് അഞ്ചു വർഷത്തേക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബി വിലക്കി.

വാർസിക്കും ഭാര്യ മരിയക്കും സെബി 5 ലക്ഷം രൂപ വീതം പിഴയും ചുമത്തി. നിക്ഷേപകരെ ആകർഷിക്കുന്നതിനായി കമ്പനിയെക്കുറിച്ച് തെറ്റായ ഉള്ളടക്കമുള്ള യൂ ട്യൂബ് വിഡിയോകൾ അപ്‌ലോഡ് ചെയ്‌തതായി പരാതികളിൽ ആരോപിക്കപ്പെട്ടു. തുടർന്ന്, 2022 മാർച്ച് 8 മുതൽ 2022 നവംബർ 30 വരെയുള്ള കാലയളവിൽ എസ്‌.ബി.‌എല്ലിന്റെ സ്‌ക്രിപ്റ്റിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൃത്രിമത്വത്തെക്കുറിച്ച് സെബി വിശദമായ അന്വേഷണം നടത്തി. എസ്‌.ബി‌.എല്ലിന്റെ പ്രമോട്ടർമാർ ഉൾപ്പെടെ 31 സ്ഥാപനങ്ങൾക്കെതിരെ 2023 മാർച്ച് 2ന് റെഗുലേറ്റർ ഒരു ഇടക്കാല ഉത്തരവ് പാസാക്കിയതായി സെബി പറഞ്ഞു.

വ്യാഴാഴ്ച സെബി പാസാക്കിയ അന്തിമ ഉത്തരവ് പ്രകാരം വാർസി ദമ്പതികളെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് മാർക്കറ്റ് വാച്ച്ഡോഗ് വിലക്കി. സാധന ബ്രോഡ്കാസ്റ്റിന്റെ (ഇപ്പോൾ ക്രിസ്റ്റൽ ബിസിനസ് സിസ്റ്റം ലിമിറ്റഡ്) പ്രൊമോട്ടർമാർ ഉൾപ്പെടെ 57 മറ്റ് സ്ഥാപനങ്ങൾക്ക് 5 ലക്ഷം മുതൽ 5 കോടി രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്.

ഡീബാർ ചെയ്യുന്നതിന് പുറമേ അന്വേഷണ കാലയളവ് അവസാനിക്കുന്നത് മുതൽ യഥാർത്ഥ പേയ്‌മെന്റ് തീയതി വരെ നിയമവിരുദ്ധമായി നേടിയ 58.01 കോടി രൂപയും അതിന്റെ 12 ശതമാനം വാർഷിക പലിശയും സംയുക്തമായും വെവ്വേറെയും ഈ 59 സ്ഥാപനങ്ങൾ വിട്ടുകൊടുക്കാനും സെബി നിർദേശിച്ചു.

അർഷാദ് 41.70 ലക്ഷം രൂപ ലാഭം നേടിയതായും ഭാര്യ 50.35 ലക്ഷം രൂപ ലാഭം നേടിയതായും സെബി ചൂണ്ടിക്കാട്ടി. അന്തിമ ഉത്തരവിൽ ഈ മുഴുവൻ പ്രവർത്തനത്തിനും പിന്നിലെ മുഖ്യ സൂത്രധാരന്മാർ ഗൗരവ് ഗുപ്ത, രാകേഷ് കുമാർ ഗുപ്ത, മനീഷ് മിശ്ര എന്നിവരാണെന്ന് സെബി കണ്ടെത്തി. സുഭാഷ് അഗർവാൾ എന്നയാൾ സാധന ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന്റെ മനീഷ് മിശ്രക്കും പ്രൊമോട്ടർമാർക്കും ഇടയിലുള്ള ഇടനിലക്കാരനായി പ്രവർത്തിച്ചതായി ഉത്തരവിൽ പറയുന്നു. കൃത്രിമ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു ഈ വ്യക്തികൾ എന്ന് സെബി പറഞ്ഞു.

കൂടാതെ, പീയുഷ് അഗർവാളും ലോകേഷ് ഷായും നിയന്ത്രിത അക്കൗണ്ടുകൾ മനീഷ് മിശ്രയുടെയും എസ്‌.ബി.എല്ലിന്റെ പ്രൊമോട്ടർമാരുടെയും കൃത്രിമ രൂപകൽപനകൾക്കായി ഉപയോഗിക്കാൻ സൗകര്യമൊരുക്കിയതായി റെഗുലേറ്റർ നിരീക്ഷിച്ചു. വലിയ തോതിലുള്ള കൃത്രിമത്വം സാധ്യമാക്കിയ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.

അതുപോലെ, പദ്ധതി നടപ്പിലാക്കുന്നതിൽ ജതിൻ ഷാ ഒരു പ്രധാന പങ്ക് വഹിച്ചു. അതേസമയം, മറ്റ് സ്ഥാപനങ്ങൾ കൃത്രിമ രൂപകൽപനകൾക്ക് സൗകര്യമൊരുക്കുകയോ വേഗത്തിൽ പണം സമ്പാദിക്കാൻ അതിൽ പങ്കാളികളാകുകയോ ചെയ്തുവെന്ന് ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bollywood actorSEBI baninvestorArshad Warsifruad case
News Summary - Sebi bars Bollywood actor Arshad Warsi, his wife and 57 others from securities markets for 1-5 years
Next Story