Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ജ്യ​സ​ഭാ സീ​റ്റി​ൽ ...

രാ​ജ്യ​സ​ഭാ സീ​റ്റി​ൽ എ​ൻ.​ഡി.​എ​യു​മാ​യി ഉ​ട​ക്കി പാ​സ്വാ​ൻ

text_fields
bookmark_border
രാ​ജ്യ​സ​ഭാ സീ​റ്റി​ൽ  എ​ൻ.​ഡി.​എ​യു​മാ​യി ഉ​ട​ക്കി പാ​സ്വാ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ട​ു​പ്പു​ക​ളി​ൽ കൈ​വ​ശ​മു​ള്ള മൂ​ന്ന്​ സം​സ്​​ഥാ​ന​ങ്ങ​ളും ന​ഷ്​​ട​പ് പെ​ട്ട​തി​നി​ടെ ബി​ഹാ​റി​ലെ സ​ഖ്യ​ക​ക്ഷി രാ​ജ്യ​സ​ഭ സീ​റ്റി​നാ​യി ബി.​ജെ.​പി​യു​മാ​യി ഉ​ട​ക്കി. എ​ൻ.​ഡി.​എ​ യു​മാ​യി ഉ​ട​ക്കി​യ രാം ​വി​ലാ​സ്​ പാ​സ്വാ​​​െൻറ ലോ​ക്​ ജ​ൻ​ശ​ക്തി പാ​ർ​ട്ടി​യെ വ​ഴി​ക്കു​ കൊ​ണ്ടു​വ​രാ​ൻ ജ​ന​താ​ദ​ൾ -യു ​നേ​താ​വ്​ നി​തീ​ഷ്​ കു​മാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ.

​രാം വി​ലാ​സ്​ പാ​സ്വാ​​​െൻറ പാ​ർ​ട്ടി​ക്ക്​ വാ​ഗ്​​ദാ​നം ചെ​യ്​​ത രാ​ജ്യ​സ​ഭ സീ​റ്റ്​ ബി.​ജെ.​പി ന​ൽ​കാ​തി​രു​ന്ന​താ​ണ്​ ഭി​ന്ന​ത​ക്ക്​ കാ​ര​ണം. എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ൽ നാ​ല്​ സീ​റ്റു​ക​ളും അ​സ​മി​ൽ​നി​ന്ന്​ ഒ​രു രാ​ജ്യ​സ​ഭ സീ​റ്റും ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ അ​മി​ത്​ ഷാ ​ലോ​ക്​ ജ​ൻ​ശ​ക്തി​ക്ക്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്.

നി​തീ​ഷ്​ കു​മാ​റു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50:50 അ​നു​പാ​ത​ത്തി​ൽ ബി.​ജെ.​പി​യും ജ​ന​താ​ദ​ൾ-​യു​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​​പ്പോ​ഴാ​യി​രു​ന്നു അ​ത്. രാം ​വി​ലാ​സ്​ പാ​സ്വാ​നും മ​ക​ൻ ചി​രാ​ഗ്​ പാ​സ്വാ​നും ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ സീ​റ്റ്​ ല​ഭി​േ​ച്ച​ക്കാ​മെ​ങ്കി​ലും അ​സ​മി​ലെ രാ​ജ്യ​സ​ഭ സീ​റ്റ്​ കി​ട്ടാ​തി​രു​ന്ന​ത്​ വ​ഞ്ച​ന​യാ​യെ​ന്ന്​​ പാ​ർ​ട്ടി ക​രു​തു​ന്നു.
രാം ​വി​ലാ​സ്​ പാ​സ്വാ​ന്​ രാ​ജ്യ​സ​ഭ സീ​റ്റി​ലും ക​ണ്ണു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​ടു​ത്ത തി​രി​ച്ച​ടി എ​ൻ.​ഡി.​എ നേ​രി​ടു​ന്ന​തി​നാ​ൽ അ​ടു​ത്ത ആ​റു​ വ​ർ​ഷ​ത്തേ​ക്ക്​ പാ​ർ​ല​മ​​െൻറി​ൽ അം​ഗ​ത്വം ഉ​റ​പ്പി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു പാ​സ്വാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharndaram vilas paswanSeat-sharing
News Summary - Seat-sharing muddle in Bihar NDA- India news
Next Story