Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരുന്ന്​ അഴിമതി...

മരുന്ന്​ അഴിമതി ആരോപണം: ഡൽഹിയിൽ മൂന്നിടങ്ങളിൽ പരിശോധന

text_fields
bookmark_border
മരുന്ന്​ അഴിമതി ആരോപണം: ഡൽഹിയിൽ മൂന്നിടങ്ങളിൽ പരിശോധന
cancel

ന്യൂഡൽഹി: സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുകൾ വാങ്ങിയതിൽ  ആം ആദ്​മി സർക്കാർ ക്രമക്കേടുകാണിച്ചെന്ന മുൻ മന്ത്രി കപിൽ മിശ്രയുടെ പരാതിയിൽ അഴിമതി വിരുദ്ധ ബ്രാഞ്ചി​​​െൻറ നേതൃത്വത്തിൽ പരിശോധന. ഫാർമ കമ്പനികളിൽ നിന്നും വാങ്ങിയ മരുന്നുകൾ സൂക്ഷിക്കുന്ന മൂന്നു ഗോഡൗണുകളിലാണ്​​ പൊലീസ്​ പരിശോധന നടത്തിയത്​​. എ.എ.പി സർക്കാർ 300 കോടിയുടെ മരുന്ന്​ അഴിമതി നടത്തിയെന്ന്​ ചൂണ്ടിക്കാട്ടി കപിൽ മിശ്ര അഴിമതി വിരുദ്ധ ബ്രാഞ്ചിനും കേന്ദ്രമന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. 

സർക്കാർ ആശുപത്രികൾക്കായി 300 കോടിയുടെ മരുന്നുകളാണ് വാങ്ങിയതെന്നും അനാവശ്യമായി വാങ്ങിയ ഈ മരുന്നുകൾ ഗോഡൗണുകളിൽ കെട്ടികിടക്കുകയാണെന്നും ചുണ്ടിക്കാട്ടിയാണ്​ കപിൽ മിശ്ര പരാതി നൽകിയത്​. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​െൻറ അറിവോടെ ആരോഗ്യമന്ത്രാലയം വാങ്ങികൂട്ടിയ മരുന്നുകൾ സൂക്ഷിക്കുന്നതിന് മൂന്നു ഗോഡൗണുകൾ നിർമിച്ചുവെന്നും മരുന്നുകൾ അവിടെക്കിടന്ന് നശിച്ചുപോകുകയാണെന്നും മിശ്ര ആരോപിച്ചിരുന്നു. സഞജയ്​ ഗാന്ധി ആശുപത്രിയിലെ സൂപ്രണ്ടിനെ പുറത്താക്കാൻ കെജ്​രിവാൾ ശ്രമിച്ചതുൾപ്പെടെയുള്ള തെളിവുകൾ അഴിമതി വിരുദ്ധ ബ്രാഞ്ചിന്​ കൈമാറിയതായും മിശ്ര വ്യക്തമാക്കിയിരുന്നു. 

സർക്കാർ ആശുപത്രികളിൽ എല്ലാവർക്കും സൗജന്യമായി മരുന്നു നൽകുമെന്ന്​ വാഗ്​ദാനം ചെയ്​താണ് മരുന്ന്​ അഴിമതി നടത്തിയതെന്നും മിശ്ര വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രാലയം 100 ആംബുലൻസുക‌ൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kejriwalKapil MishraMedical Scam
News Summary - Searches At 3 Places In Delhi Over Kapil Mishra's 'Medical Scam' Charges
Next Story