കത്തുമായി കളത്തിലിറങ്ങി മോദി
text_fieldsതൃശുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർണച്ചിത്രം പതിച്ച കവറിൽ പൊതുജനത്തിന് കത്തയച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേന്ദ്രസർക്കാറിെൻറയും പ്രധാന മന്ത്രിയുടെയും നേട്ടം നിരത്തുന്ന കത്തിൽ അകത്തും പുറത്തും നരേന്ദ്ര മോദിയുടെ ചിത്രമുണ്ട്. തപാൽ വകുപ്പ് പി.എം.ജെ.എ.വൈ സ്പീഡ് പോസ്റ്റ് എന്ന പേരിലാണ് വിതരണം. സംസ്ഥാനത്ത് 25 ലക്ഷം കത്തുകൾ വിതരണത്തിന് എത്തിക്കഴിഞ്ഞു. രാജ്യത്താകെ 10 കോടി കുടുംബങ്ങൾക്കാണ് തപാൽവകുപ്പിനെ ഉപയോഗിച്ച് വിലകൂടിയ കവറിൽ കത്തയക്കുന്നത്. ഒരു കത്ത് സ്പീഡ് പോസ്റ്റിൽ അയക്കാൻ 41 രൂപയാണ് ചെലവ്.
നേരത്തേ, പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിപ്രകാരം ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയിരുന്നു. അക്കൗണ്ട് തുടങ്ങിയവർക്കെല്ലാം 12 രൂപയുടെ ഇൻഷുറൻസും നടപ്പാക്കി. ഇൻഷുറൻസ് കാർഡ് വിതരണത്തിെൻറ പേരിലാണ് കത്തയക്കുന്നതെന്നാണ് പറയുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തപാൽ വകുപ്പിനെ ഉപയോഗിച്ചുള്ള പ്രചാരമാണ് ലക്ഷ്യം. കേന്ദ്രസർക്കാറിെൻറ ആയുഷ്മാൻ ഭാരത് പദ്ധതിയുടെയും പ്രധാനമന്ത്രി ജൻ ധൻ യോജനയുടെയും പേരിലുള്ള സർക്കാറിെൻറ അവകാശവാദങ്ങളാണ് കത്തിലെ ഉള്ളടക്കം. കേരളത്തിലടക്കം രാജ്യത്തെ മുഴുവൻ തപാൽ ഒാഫിസുകളിലും പ്രതിദിനം 300 മുതൽ 500 വരെ കത്തുകളാണ് വിതരണത്തിനെത്തുന്നത്. ഒരുകാരണവശാലും കത്തുകൾ തിരിച്ചയക്കരുതെന്ന കർശനനിർദേശമാണ് പോസ്റ്റ് ഒാഫിസ് സൂപ്രണ്ട് പോസ്റ്റ്മാന്മാർക്ക് നൽകിയിരിക്കുന്നത്. വിലാസക്കാരൻ മരിച്ചിട്ടുണ്ടെങ്കിൽ ബന്ധുക്കൾക്ക് കത്ത് നൽകണം. വിതരണം ചെയ്യാനാവാത്തവ തിരിച്ചയക്കാെത ഒാഫിസിൽ സൂക്ഷിക്കാനും നിർദേശമുണ്ട്. അറിയാത്ത വിലാസം മനസ്സിലാക്കാൻ തദ്ദേശ സ്ഥാപന അംഗങ്ങൾ, ആശ വർക്കർമാർ എന്നിവരുടെ സഹായം തേടണമെന്നും വ്യക്തമാക്കുന്നു. കത്ത് വിതരണം പോസ്റ്റ് ഒാഫിസുകളുടെ സ്വാഭാവികപ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു.
ഡൽഹിയിൽനിന്ന് ലോറികളിൽ കേരളത്തിെൻറ വിവിധ മേഖലകളിൽ എത്തിച്ച കത്തുകൾ തപാൽവകുപ്പിെൻറ ബൾക് ബുക്കിങ് സ്റ്റേഷനുകൾവഴിയാണ് പോസ്റ്റ് ഒാഫിസുകളിലേക്ക് അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
