Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളർത്തുനായ്ക്കളെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് വെടിവെപ്പിൽ; രണ്ട് മരണം

text_fields
bookmark_border
Crime
cancel

ഭോപാൽ: മധ്യപ്രദേശിൽ വളർത്തുനായകളെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറോളം പേർ പരിക്കുകളോടെ ചികിത്സയിലാണ്. വെടിവെപ്പിൽ രാഹുൽ (28), വിമൽ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ രാജ്പൽ രാജാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. രാജാവത്തിന്‍റെ വളർത്തുനായയും അയൽവാസിയുടെ നായയും തമ്മിൽ നടന്ന കടിപിടിയാണ് വെടിവെപ്പിൽ കലാശിച്ചത്. ിരുനായകളും തമ്മിൽ കടിപിടി തുടർന്നതോടെ രാജാവത്തും അയൽവാസിയായ യുവാവും തമ്മിൽ തർക്കമുണ്ടായി. തർക്കം കണ്ട് ഓടിക്കൂടിയ നാട്ടുകാരിൽ പലരും രാജാവത്തിനെ എതിർത്തതോടെ ക്ഷുഭിതനായ ഇയാൾ വീട്ടിലേക്ക് പോയി തോക്ക് എടുത്ത് വരികയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച പ്രതി പിന്നീട് കൂടിനിന്ന ജനങ്ങൾക്കിടയിലേക്കും വെടിയുതിർക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scuffle over pet dogs, 2 died in firing
Next Story