Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ മണ്ഡലത്തിലെ...

മോദിയുടെ മണ്ഡലത്തിലെ ദുരിത ജീവിതം വാർത്തയാക്കിയതിന്​ കേസ്​; റദ്ദാക്കണമെന്ന്​ മാധ്യമപ്രവർത്തകർ

text_fields
bookmark_border
മോദിയുടെ മണ്ഡലത്തിലെ ദുരിത ജീവിതം വാർത്തയാക്കിയതിന്​ കേസ്​; റദ്ദാക്കണമെന്ന്​ മാധ്യമപ്രവർത്തകർ
cancel

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലെ ദുരിത ജീവിതം വാർത്തയാക്കിയതിന്​ എടുത്ത കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മാധ്യമപ്രവർത്തകർ കോടതിയെ സമീപിച്ചു. സ്​ക്രോൾ.ഇൻ എന്ന വാർത്ത പോർട്ടലിലെ എഡിറ്റർമാരായ സുപ്രിയ ശർമ, നരേഷ് ഫെർണാണ്ടസ് എന്നിവരാണ്​ എഫ്‌.ഐ.ആർ റദ്ദാക്കാൻ​ അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയത്​.

മോദി പ്രതിനിധീകരിക്കുന്ന വാരണാസി മണ്ഡലത്തിലെ ദൊമാരി ഗ്രാമത്തിലെ ജനങ്ങളുടെ ദുരിത ജീവിതം പുറംലോകത്തെ അറിയിച്ചതിനാണ്​ ഇരുവർക്കുമെതിരെ കേ​സെടുത്തത്​. സൻസദ് ആദർശ് ഗ്രാമ യോജനയിൽ ഉൾ​െപ്പടുത്തി നരേന്ദ്ര മോദി ദത്തെടുത്ത ഗ്രാമമാണ്​ ദൊമാരി. ഇവിടെ ലോക്​ഡൗൺ കാലത്ത്​ ഭക്ഷണത്തിന്​ പോലും വകയില്ലാതെ കഷ്​ടപ്പെടുന്ന ജനങ്ങളെ കുറിച്ചാണ്​ ​ജൂൺ എട്ടിന്​ സ്​ക്രോൾ വാർത്ത നൽകിയത്​.

ഇതി​െൻറ പേരിൽ സുപ്രിയ ശർമക്കും നരേഷ് ഫെർണാണ്ടസിനുമെതിരെ വിവിധ വകുപ്പുകൾ ചുമത്തി വാരാണസി ജില്ലയിലെ രാംനഗർ പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പട്ടികജാതി, പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ വകുപ്പുകളാണ്​ ഇവർക്കെതിരെ പ്രയോഗിച്ചത്​.

എഫ്‌.ഐ‌.ആർ പൂർണ്ണമായും തെറ്റാണെന്നും നിയമ പ്രക്രിയയുടെ ദുരുപയോഗമാണെന്നും ഇവർ കോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി. സ്വതന്ത്ര പത്രപ്രവർത്തകരെ ഭയപ്പെടുത്താനും ഉപദ്രവിക്കാനും ലക്ഷ്യമിട്ടാണ്​ കേസ്​. ദുർബല വിഭാഗങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച്​ നടുക്കുന്ന സത്യങ്ങളും ഭീകരമായ യാഥാർത്ഥ്യങ്ങളും റിപ്പോർട്ടുചെയ്യുന്നതിൽനിന്ന് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ്​ സർക്കാർ നീക്കമെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു.

വാർത്തയിൽ പരാമർശിക്കുന്ന യുവതിയുടെ പരാതിയിലാണ്​ പൊലീസ്​ കേസെടുത്തത്​. റിപ്പോർട്ടിൽ താൻ പറയാത്ത കാര്യങ്ങൾ എഴുതിയെന്നും പട്ടികജാതി വിഭാഗത്തിൽപെട്ടയാളായതിനാൽ പരിഹസിച്ചുവെന്നുമാണ്​ പരാതി. എന്നാൽ, ഇൗ ആരോപണം സുപ്രിയ നിഷേധിച്ചു. പരാതിക്കാരി പറഞ്ഞ കാര്യങ്ങളെല്ലാം താൻ റെക്കോർഡ്​ ചെയ്​തിട്ടുണ്ടെന്നും അവർ അറിയിച്ച വസ്​തുതകൾ മാത്രമാണ്​ വാർത്തയിൽ ഉൾപ്പെടുത്തിയതെന്നും സുപ്രിയ കോടതിയിൽ നൽകിയ ഹരജിയിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modipress freedomAllahabad HCSupriya SharmScroll
Next Story