Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: ഗുജറാത്തിൽ പണം സ്വർണമാക്കാൻ ആളുകളുടെ നെ​േട്ടാട്ടം

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ: ഗുജറാത്തിൽ പണം സ്വർണമാക്കാൻ ആളുകളുടെ നെ​േട്ടാട്ടം
cancel

അഹ്​മദാബാദ്: അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ സർക്കാർ പിൻവലിച്ചതിന്​​ പിന്നാലെ ഗുജറാത്തിൽ കണക്കിൽപെടാത്ത പണം സ്വർണമാക്കാൻ ആളുകളുടെ നെ​േട്ടാട്ടം. ​​പെ​െട്ടന്നൊരു പ്രഖ്യാപനത്തിൽ പരിഭ്രാന്തരായ ആളുകൾ  സ്വർണക്കട്ടികളും ആഭരണങ്ങളും വാങ്ങാൻ തിടുക്കം കൂട്ടുന്നതിനാൽ അർധരാത്രിവരെ കച്ചവടം നടക്കുന്നതായാണ്​ അഹ്​മദാബാദി​ലെ പ്രമുഖ ജ്വല്ലറി ജീവനക്കാരൻ മാധ്യമങ്ങളോട്​ പറഞ്ഞത്​.

അഹ്​മദാബാദിന്​ പുറമെ സൂറത്ത്​, വഡോദര, രാജ്​കോട്ട് തുടങ്ങിയ സ്​ഥലങ്ങളിലെ ജ്വല്ലറികളുടെ മു​മ്പിലും ​ആളുകളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്​. ഇത്​വഴി യഥാർഥ വിലയെക്കാൾ 20 മുതൽ 30 ശതമാനം ​വരെ വിലകൂട്ടിയാണ്​ ജ്വല്ലറി വ്യാപാരികൾ വിൽക്കുന്നത്​.

ശരാശരി ഒരാളിൽനിന്ന്​  ഒരു ലക്ഷത്തിനപ്പുറമുള്ള കച്ചവടം നടക്കുന്നുണ്ടെന്നും 10 സ്വർണ നാണയങ്ങൾക്ക്​ യഥാർഥ വില 30000 രൂപയായിരിക്കെ ചിലർ 350000 രൂപവരെ നൽകിയെന്നും ജീവനക്കാർ പറയുന്നു.

അതേസമയം അസാധുവക്കിയ നോട്ടുകൾ വാങ്ങാൻ മുംബൈ, ഡൽഹി, ഗുജറാത്ത്​ ഹൈവേകളി​ലെ ടോൾ പ്ലാസ ജീവനക്കാർ വിസമ്മതിനാൽ വൻ ട്രാഫിക്​ തടസമാണ്​ ഇൗ സ്​ഥലങ്ങളിൽ അനുഭവപ്പെട്ടത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisation
News Summary - Scramble for gold in Gujarat
Next Story